എംസിവൈഎം മാവേലിക്കര ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യുവജന ദിനാഘോഷവും ഫ്രാൻസിസ്കൻ വർഷാചരണവും ഭദ്രാസന വികാരി ജനറാൾ മോൺ. ജോബ് കല്ലുവിളയിൽ ഉദ്ഘ
മാവേലിക്കര: എംസിവൈഎം മാവേലിക്കര ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ യുവജന ദിനാഘോഷവും ഫ്രാൻസിസ്കൻ വർഷാചരണവും മുഖത്തല സെന്റ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ നടത്തി. എംസിവൈഎം ഭദ്രാസന പ്രസിഡന്റ് രെഞ്ചു രാജുവിന്റെ അധ്യക്ഷതയിൽ മാവേലിക്കര ഭദ്രാസന വികാരി ജനറാൾ മോൺ. ജോബ് കല്ലുവിളയിൽ ഉദ്ഘാടനം നിർവഹിച്ചു.
ഫ്രാൻസിസ്കൻ വർഷാചരണത്തിന്റെ ഭാഗമായി ഭദ്രാസനത്തിലെ കപ്പൂച്ചിൻ വൈദികരെയും ഭദ്രാസനത്തിലെ ആറു വൈദിക ജില്ലകളിലെ പ്രസിഡന്റുമാരെയും വിവിധ യൂണിറ്റുകളിലെ പ്രസിഡന്റുമാരെയും ആദരിച്ചു. ഫാ. ജോർജ് ചരുവിള കോർ എപ്പിസ്കോപ്പ, ഫാ. ജെറിൻ തുണ്ടിൽ, ഫാ. ചെറിയാൻ വലിയവീട്ടിൽ, ഫാ. സാബു തോമസ്, ഷിബിൻ ഷാജി, ഫാ. ജോസഫ് തെക്കേവീട്ടിൽ, ഫാ. സാമുവൽ വെട്ടുകുഴിയിൽ, സിസ്റ്റർ നിസീമ , റോഷ്മ പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.
Tags : CYM Youth Day Nattuvishesham DistrictNews