x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: പു​റ​ക്കാ​ട് ലി​റ്റി​ൽ ഫ്ല​വ​ർ എ​ൽ​പി​ സ്കൂളിന് ഓ​വ​റോ​ൾ

വെബ്ഡെസ്ക്
Published: November 11, 2026 12:05 AM IST | Updated: November 11, 2026 12:05 AM IST

ഓ​വ​റോ​ൾ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി​യ പു​റ​ക്കാ​ട് ലി​റ്റി​ൽ ഫ്ല​വ​ർ എ​ൽ​പി​എ​സി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും.

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന അ​മ്പ​ല​പ്പു​ഴ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച എ​ല്ലാ ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡോ​ടു​കൂ​ടി മു​ഴു​വ​ൻ പോ​യി​ന്‍റും നേ​ടി ഈ ​വ​ർ​ഷ​വും ഓ​വ​റോ​ൾ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി പു​റ​ക്കാ​ട് ലി​റ്റി​ൽ ഫ്ല​വ​ർ എ​ൽ​പി സ്കൂ​ൾ. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ഗ്രേ​സ​മ്മ ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ സ​മ​ർ​പ്പ​ണ​വും കു​ട്ടി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും ര​ക്ഷി​താ​ക്ക​ളു​ടെ പി​ന്തു​ണ​യും കൂ​ടി ചേ​ർ​ന്ന​പ്പോ​ഴാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ ഇ​ത്ത​വ​ണ​യും ഓ​വ​റോ​ൾ നേ​ട്ടം ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ളി​ന് നേ​ടാ​നാ​യ​ത്.

1960ൽ ​സ്ഥാ​പി​ത​മാ​യ ലി​റ്റി​ൽ ഫ്ല​വ​ർ എ​ൽ​പി സ്കൂ​ളി​ൽ എ​ൽ​കെ​ജി മു​ത​ൽ നാ​ലു വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. ഇ​വി​ടെ കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക അ​ഭി​രു​ചി​ക​ൾ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും മ​ത്സ​ര​ങ്ങ​ളി​ലും മ​റ്റു പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ലും പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​തി​ലും വേ​ണ്ട പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലും ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.

Tags : Overall Title Goes to Little Flower LP School, Purakkad Nattuvishesham DistrictNews

Recent News

Corehub Up