x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റാ​ന്‍ നാ​ളെ സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വ്; ഒ​രു​ക്ക​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍

വെബ് ഡെസ്ക്
Published: November 11, 2026 12:06 AM IST | Updated: November 11, 2026 12:06 AM IST

കാ​ട്ടാ​ന​ക​ളെ ക​ണ്ടെ​ത്താ​ൻ പൊ​ക്കോ​ട് വ​ന​മേ​ഖ​ല​യി​ൽ വ​ന​പാ​ല​ക​ർ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കു​ന്നു

നി​ല​മ്പൂ​ര്‍: കാ​ട്ടാ​ന​ക​ളെ കാ​ടു​ക​യ​റ്റാ​ന്‍ വ​നം വ​കു​പ്പി​ന്‍റെ സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വി​ന് നാ​ളെ തു​ട​ക്കം.
നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​എ​ഫ്ഒ​യു​ടെ ഓ​ഫി​സി​ല്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പൊ​ക്കോ​ട്, കാ​ന​ക്കു​ത്ത് വ​ന​മേ​ഖ​ല​ക​ളി​ല്‍ ത​മ്പ​ടി​ച്ചി​ട്ടു​ള്ള കാ​ട്ടാ​ന​ക​ളെ ക​ണ്ടെ​ത്താ​നും നി​രീ​ക്ഷി​ക്കാ​നു​മാ​യ ഏ​ഴ് ഏ​റു​മാ​ട​ങ്ങ​ളും. ഏ​ഴ് കാ​മ​റ​ക​ളും ഇ​തി​ന​കം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
ദി​വ​സ​ങ്ങ​ളാ​യി അ​ക​മ്പാ​ടം, കാ​ഞ്ഞി​ര​പു​ഴ, ഡെ​പ്യൂ​ട്ടി റേ​ഞ്ച​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. മൈ​ലാ​ടി വ​ഴി കാ​ട്ടാ​ന​ക​ളെ എ​ട​ക്കോ​ട് വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ത്തി​വി​ടു​ക​യാ​ണ് സ്പെ​ഷ്യ​ല്‍ ഡ്രൈ​വി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കാ​ട്ടാ​ന​ക​ളെ നി​ല​വി​ല്‍ നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്ത് നി​ന്നും ഓ​ടി​ച്ച് 10-ഓ​ടെ മൈ​ലാ​ടി​വ​ഴി എ​ട​ക്കോ​ട് വ​ന​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​ക്കും. തു​ട​ര്‍​ന്ന് ഉ​ള്‍ വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി വി​ടും വ​രെ ദൗ​ത്യം തു​ട​രും.

മൈ​ലാ​ടി വ​ഴി എ​ട​ക്കോ​ട് വ​ന​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. അ​ല്ലാ​ത്ത പ​ക്ഷം മ​തി​ല്‍​മൂ​ല​യി​ലൂ​ടെ കു​റ​വ​ന്‍​പു​ഴ ക​ട​ത്തി പ​ന്തീ​രാ​യി​രം വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ത്തി​വി​ടും. സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യാ​വും ഡ്രൈ​വ് ന​ട​ത്തു​ക.
നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​എ​ഫ്ഒ കെ.​കെ. സു​നി​ല്‍​കു​മാ​ര്‍, നോ​ര്‍​ത്ത് എ​സി​എ​ഫ് അ​നി​ഷാ സി​ദ്ദി​ഖ്, നി​ല​മ്പൂ​ര്‍ റേ​ഞ്ച് ഓ​ഫി​സ​ര്‍ ജി​തേ​ഷ്, എ​ട​വ​ണ്ണ റേ​ഞ്ച് ഓ​ഫി​സ​ര്‍ ഷം​നാ​സ് , അ​ക​മ്പാ​ടം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ അ​ഭി​ലാ​ഷ്, ചാ​ലി​യാ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നു​ശ്രീ സു​രേ​ഷ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ വ​ന​പാ​ല​ക​ര്‍. ക​ര്‍​ഷ​ക പ്ര​തി​നി​ധി​ക​ളാ​യ നാ​ല​ക​ത്ത് സി​ദ്ദി​ഖ്, കെ.​വി. ജേ​ക്ക​ബ്, ജ​യ​ച​ന്ദ്ര​ന്‍ വൈ​ലാ​ശ്ശേ​രി, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Special drive Nattuvishesham Districtnews

Recent News

Corehub Up