x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി; പി​ഴ ഈ​ടാ​ക്കി ന​ഗ​ര​സ​ഭ

വെബ് ഡെസ്ക്
Published: November 10, 2026 11:54 PM IST | Updated: November 10, 2026 11:54 PM IST

മാ​ലി​ന്യം ത​ള്ളി​യ സ്ഥ​ല​ത്ത് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

മ​ഞ്ചേ​രി: വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും കൊ​ണ്ടു​പോ​യി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി മ​ഞ്ചേ​രി ന​ഗ​ര​സ​ഭ. മ​ഞ്ചേ​രി ചെ​ങ്ങ​ണ ബൈ​പ്പാ​സ് റോ​ഡി​ലെ ക​വ​ള​ങ്ങാ​ടി​ല്‍ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ല്‍ മാ​ലി​ന്യം ത​ള്ളി​യ പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​യെ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ക​ണ്ടെ​ത്തി പി​ഴ ചു​മ​ത്തി.

നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍, മാ​ലി​ന്യ​ത്തി​ല്‍ നി​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ ബി​ല്ല് ല​ഭി​ച്ചു. ഈ ​ബി​ല്ല് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍​ക്ക് 5,000 രൂ​പ പി​ഴ ചു​മ​ത്തി. കൂ​ടാ​തെ, മു​ട്ടി​പ്പാ​ല​ത്ത് ടൂ​റി​സ്റ്റ് ബ​സി​ല്‍ നി​ന്ന് ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് പ്ലേ​റ്റു​ക​ളും ക​വ​റു​ക​ളി​ലാ​ക്കി റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വ​ത്തി​ലും ന​ഗ​ര​സ​ഭ ന​ട​പ​ടി​യെ​ടു​ത്തു. അ​ന്വേ​ഷ​ണ​ത്തി​ല്‍ ബ​സി​ന്‍റെ ന​മ്പ​ര്‍ ക​ണ്ടെ​ത്തു​ക​യും ഉ​ട​മ​യെ​ക്കു​റി​ച്ചു​ള്ള വി​വ​രം ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. മാ​ലി​ന്യം ഉ​ട​ന്‍ നീ​ക്കം ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ട​മ​യ്ക്ക് പി​ഴ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്ന് സെ​ക്ര​ട്ട​റി വൈ.​പി. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് അ​റി​യി​ച്ചു. ക്ലീ​ന്‍​സി​റ്റി മാ​നേ​ജ​ര്‍ ജെ.​എ. നു​ജൂം, സീ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ടി. ഷാ​ജു, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ റി​ല്‍​ജു മോ​ഹ​ന്‍, സി. ​ര​തീ​ഷ്, ഒ.​എ​സ്. പ്രി​യ, പി. ​ജം​സി, പി.​സി. ശാ​മി​ല്‍, നി​ഷാ​ന ന​സ്‌​റി​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന തു​ട​രു​ന്ന​ത്.

Tags : those dumping Nattuvishesham Districtnews

Recent News

Corehub Up