ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനീറ സമദ് നിര്‍വഹിക്കുന്നു.
എടവണ്ണ: വീടുകളിലെ ജൈവമാലിന്യം പച്ചക്കറി കൃഷിക്കായി വളമാക്കി മാറ്റുന്ന കിച്ചണ്‍ വേസ്റ്റ് ഡൈജസ്റ്റര്‍ പദ്ധതിക്ക് എടവണ്ണ ഗ്രാമപഞ്ചായത്തില്‍ തുടക്കം.
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ 1,000 വീടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 54 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വിപണിയില്‍ 6,000 രൂപ വിലയുള്ള ഉപകരണം 10 ശതമാനം ഗുണഭോക്തൃ വിഹിതമായ 600 രൂപ മാത്രം ഈടാക്കിയാണ് വിതരണം ചെയ്യുന്നത്. വരും വര്‍ഷങ്ങളില്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും പദ്ധതി ഘട്ടംഘട്ടമായി വ്യാപിപ്പിക്കും.
അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക്കും തരംതിരിക്കുന്നതിനുള്ള എംസിഎഫ് സൗകര്യങ്ങളും റിജക്റ്റ് വേസ്റ്റ് കയറ്റിയയക്കുന്ന സംവിധാനവും നിലവില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമേ ജൈവമാലിന്യ സംസ്കരണ പദ്ധതി കൂടി എത്തിയതോടെ ശുചിത്വ മേഖലയില്‍ വലിയ മുന്നേറ്റമാണ് പഞ്ചായത്തുണ്ടാക്കുന്നത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനീറ സമദ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സാജിദ് കളത്തിങ്ങല്‍, സ്ഥിരസമിതി അധ്യക്ഷന്‍ നുസ്രത്ത് റൗഫ്, അലി ഷെരീഫ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഇ.എ. കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു.