Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Being Implemented

Kollam

കി​ച്ച​ണ്‍ വേ​സ്റ്റ് ഡൈ​ജ​സ്റ്റ​ര്‍ പ​ദ്ധ​തി​ക്ക് തു​ട​ക്കം; ന​ട​പ്പാ​ക്കു​ന്ന​ത് 1,000 വീ​ടു​ക​ളി​ല്‍

എ​ട​വ​ണ്ണ: വീ​ടു​ക​ളി​ലെ ജൈ​വ​മാ​ലി​ന്യം പ​ച്ച​ക്ക​റി കൃ​ഷി​ക്കാ​യി വ​ള​മാ​ക്കി മാ​റ്റു​ന്ന കി​ച്ച​ണ്‍ വേ​സ്റ്റ് ഡൈ​ജ​സ്റ്റ​ര്‍ പ​ദ്ധ​തി​ക്ക് എ​ട​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്കം.
വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 1,000 വീ​ടു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​നാ​യി 54 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. വി​പ​ണി​യി​ല്‍ 6,000 രൂ​പ വി​ല​യു​ള്ള ഉ​പ​ക​ര​ണം 10 ശ​ത​മാ​നം ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​യ 600 രൂ​പ മാ​ത്രം ഈ​ടാ​ക്കി​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലേ​ക്കും പ​ദ്ധ​തി ഘ​ട്ടം​ഘ​ട്ട​മാ​യി വ്യാ​പി​പ്പി​ക്കും.

അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക്കും ത​രം​തി​രി​ക്കു​ന്ന​തി​നു​ള്ള എം​സി​എ​ഫ് സൗ​ക​ര്യ​ങ്ങ​ളും റി​ജ​ക്റ്റ് വേ​സ്റ്റ് ക​യ​റ്റി​യ​യ​ക്കു​ന്ന സം​വി​ധാ​ന​വും നി​ല​വി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​നു​പു​റ​മേ ജൈ​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി കൂ​ടി എ​ത്തി​യ​തോ​ടെ ശു​ചി​ത്വ മേ​ഖ​ല​യി​ല്‍ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് പ​ഞ്ചാ​യ​ത്തു​ണ്ടാ​ക്കു​ന്ന​ത്. വി​ത​ര​ണോ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നീ​റ സ​മ​ദ് നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് ക​ള​ത്തി​ങ്ങ​ല്‍, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍ നു​സ്ര​ത്ത് റൗ​ഫ്, അ​ലി ഷെ​രീ​ഫ്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ ഇ.​എ. ക​രീം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up