Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Creates A Stir

Kollam

അ​ല​യ​മ​ണ്ണി​ല്‍ ആ​വേ​ശ​മാ​യി കേ​ര​ളോ​ത്സ​വം

അ​ഞ്ച​ല്‍ : സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച കേ​ര​ളോ​ത്സ​വ​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ സ​മാ​പ​നം.
മി​ക​ച്ച പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തി​യ കേ​ര​ളോ​ത്സ​വ​ത്തി​ല്‍ ആ​വേ​ശം വി​ത​റി ക​ബ​ടി​യും വ​ടംവ​ലി മ​ത്സ​ര​വും. ക​ബ​ഡി ക​ളി മ​ത്സ​ര​ത്തി​ന്‍റെ ആ​വേ​ശം ഇ​ട​യ്ക്കു കൈ​യ​ങ്കാ​ളി​യി​ലേ​ക്ക്. ഇ​തോ​ടെ അ​ഞ്ച​ല്‍ പൊലിസും സ്ഥ​ല​ത്തെ​ത്തി. ചെ​റി​യ സം​ഘ​ര്‍​ഷ​ങ്ങ​ളും വാ​ക്കേ​റ്റ​വു​മൊ​ക്കെ ഒ​ഴി​ച്ചാ​ല്‍ കേ​ര​ളോ​ത്സ​വ​ത്തി​ന് ആ​വേ​ശ​ത്തോ​ടെ​യു​ള്ള സ​മാ​പ​നം.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.ആ​ന​ന്ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജ്യോ​തി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ സു​നു​ല്‍ ദ​ത്ത്, മാ​ഹീ​ന്‍ കാ​ട്ടും​പു​റം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ജി. സാ​ബു, സി. ​അം​ബി​കാ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 427 പോ​യി​ന്‍റുക​ള്‍ നേ​ടി വ​ന​ത്തു​മു​ക്ക് മ​ല​ര്‍​വാ​ടി ക​ലാ​കാ​യി​ക വേ​ദി ഓ​വ​റോ​ള്‍ ചാന്പ്യന്മാരായി. 296 പോ​യി​ന്‍റുക​ള്‍ നേ​ടി ടീം ​ഫോ​ര്‍ ഗ​യി​സ് ര​ണ്ടാം സ്ഥാ​ന​വും ഡ​ര്‍​ബി പു​ല്ലാ​ഞ്ഞി​യോ​ട് 257 പോ​യി​ന്‍റുംമാ​യി മൂ​ന്നാം സ്ഥാ​ന​വും നേടി.

 

Latest News

Corehub Up