x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ​പ്പ​ള്ളി പൊ​ലി​സ് ഔ​ട്ട് പോ​സ്റ്റി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണമെന്ന്

വെബ് ഡെസ്ക്
Published: November 10, 2026 11:34 PM IST | Updated: November 10, 2026 11:34 PM IST

കൊ​ല്ലം: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ അ​വ​ഗ​ണ​ന​യി​ലാ​യ മ​ണ​പ്പ​ള്ളി പൊ​ലിസ് ഔ​ട്ട് പോ​സ്റ്റി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും, ഔ​ട്ട് പോ​സ്റ്റി​നെ പൂ​ര്‍​ണ സ​ജ്ജ​മാ​യ പൊ​ലീ​സ് സ്റ്റേ​ഷ​നാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ത​ഴ​വ പ​ഞ്ചാ​യ​ത്ത് പൗ​ര​സ​മി​തി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗം ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ​പ്പ​ള്ളി ഔ​ട്ട് പോ​സ്റ്റി​നെ പൊ​ലിസ് സ്റ്റേ​ഷ​ന്‍ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി.​ആ​ര്‍. മ​ഹേ​ഷ് എം​എ​ല്‍​എ, ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, മ​റ്റ് വ​കു​പ്പ് മേ​ധാ​വി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ത​ഴ​വ പ​ഞ്ചാ​യ​ത്ത് പൗ​ര​സ​മി​തി പ​രാ​തി സ​മ​ര്‍​പ്പി​ച്ചു. യോ​ഗ​ത്തി​ല്‍ ബ​ഷീ​ര്‍ പ​ന​യ​ഞ്ചേ​രി​ല്‍, മു​ഹ​മ്മ​ദ് ഷാ, ​ജോ​ണ്‍ ഐ​ഡി​കോ​ണ്‍, കൈ​ത​വ​ന​ത്ത​റ ശ​ങ്ക​ര​ന്‍​കു​ട്ടി, എം.​എ. ആ​സാ​ദ്, കൈ​ര​ളി ശ​ങ്ക​ര​ന്‍​കു​ട്ടി, എം.​സി. വി​ജ​യ​കു​മാ​ര്‍, സു​ജ, രാ​ധാ​മ​ണി , മോ​ഹ​ന്‍, ര​വീ​ന്ദ്ര​ന്‍​പി​ള്ള ചോ​തി, ശ​ശി തു​രു​ത്തി, ര​മാ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ശ്യാം​ലാ​ല്‍ വേ​ല​ശേരി​ല്‍, ത​ഴ​വ മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ത​ഴ​വ, മ​ണ​പ്പ​ള്ളി, പാ​വു​മ്പ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന ഈ ​ഔ​ട്ട് പോ​സ്റ്റി​ല്‍ നി​ല​വി​ല്‍ ആ​വ​ശ്യ​ത്തി​ന് പൊ​ലീ​സു​കാ​രി​ല്ല. ഔ​ട്ട് പോ​സ്റ്റി​ന്‍റെ ചു​റ്റു​പാ​ടും കാ​ടു​പി​ടി​ച്ച് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റി. സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന പ​രാ​തി​ക്കാ​ര്‍​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യം പോ​ലു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. പൊ​ലിസു​കാ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​നം അ​ടി​ക്ക​ടി ത​ക​രാ​റി​ലാ​കു​ന്ന​തും ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ളെ ബാ​ധി​ക്കു​ന്നു​ണ്ട്.

 

Tags : addressed. Nattuvishesham Districtnews

Recent News

Corehub Up