കൊല്ലം: അടിസ്ഥാന സൗകര്യങ്ങളില്ലാതെ അവഗണനയിലായ മണപ്പള്ളി പൊലിസ് ഔട്ട് പോസ്റ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, ഔട്ട് പോസ്റ്റിനെ പൂര്‍ണ സജ്ജമായ പൊലീസ് സ്റ്റേഷനായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് തഴവ പഞ്ചായത്ത് പൗരസമിതി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ യോഗം ബാബുരാജ് ഉദ്ഘാടനം ചെയ്തു.
മണപ്പള്ളി ഔട്ട് പോസ്റ്റിനെ പൊലിസ് സ്റ്റേഷന് പദവിയിലേക്ക് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സി.ആര്. മഹേഷ് എംഎല്‍എ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ക്ക് തഴവ പഞ്ചായത്ത് പൗരസമിതി പരാതി സമര്‍പ്പിച്ചു. യോഗത്തില്‍ ബഷീര്‍ പനയഞ്ചേരില്‍, മുഹമ്മദ് ഷാ, ജോണ്‍ ഐഡികോണ്, കൈതവനത്തറ ശങ്കരന്‍കുട്ടി, എം.എ. ആസാദ്, കൈരളി ശങ്കരന്‍കുട്ടി, എം.സി. വിജയകുമാര്‍, സുജ, രാധാമണി , മോഹന്‍, രവീന്ദ്രന്‍പിള്ള ചോതി, ശശി തുരുത്തി, രമാ ഗോപാലകൃഷ്ണന്, ശ്യാംലാല്‍ വേലശേരില്‍, തഴവ മുസ്തഫ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തഴവ, മണപ്പള്ളി, പാവുമ്പ തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന ഈ ഔട്ട് പോസ്റ്റില്‍ നിലവില്‍ ആവശ്യത്തിന് പൊലീസുകാരില്ല. ഔട്ട് പോസ്റ്റിന്റെ ചുറ്റുപാടും കാടുപിടിച്ച് ഇഴജന്തുക്കളുടെ കേന്ദ്രമായി മാറി. സ്റ്റേഷനിലേക്ക് എത്തുന്ന പരാതിക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യം പോലുമില്ലാത്ത സ്ഥിതിയാണ്. പൊലിസുകാര്‍ ഉപയോഗിക്കുന്ന വാഹനം അടിക്കടി തകരാറിലാകുന്നതും ഔദ്യോഗിക ആവശ്യങ്ങളെ ബാധിക്കുന്നുണ്ട്.