കൊല്ലം: നഗരത്തിലെ തെരുവുനായ ആക്രമണം തടയാന്‍ ഡോഗ് ഷെല്‍ട്ടറുകള്‍ നിര്‍മിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് മേയര്‍ എ.കെ. ഹഫീസ് കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. വിവിധ ഡിവിഷനുകളില്‍ ഉചിതമായ സ്ഥലം കണ്ടെത്തി നല്കാന് രാഷ്ട്രീയ ഭേദമന്യേ എല്ലാ കൗണ്‍സിലര്‍മാരും മുന്‍കൈയെടുക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
ഡോഗ് ഷെല്‍ട്ടര്‍ നിര്‍മാണ പദ്ധതിക്ക് വൈകാതെ സാങ്കേതികാനുമതി ലഭിക്കും. തുടര്‍ന്ന് ടെന്‍ഡര്‍ ക്ഷണിക്കും. ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിനെ ചില കൗണ്‍സിലര്‍മാര്‍ എതിര്‍ക്കുന്നത് പദ്ധതി നടത്തിപ്പിന് തടസമാകുന്നതായി മേയര്‍ വ്യക്തമാക്കി.
കൊല്ലം കോര്‍പ്പറേഷനില്‍ വാഹനങ്ങളുടെ ഇന്ധന ഉപയോഗത്തിലും ചെലവിലും മുന്‍ ഭരണസമിതിയേക്കാള്‍ വലിയ കുറവുണ്ടായി. പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞുനിന്ന 2024 -2025 ല്‍ കാലയളവില്‍ മുന്‍ ഭരണസമിതി 77 ലക്ഷം രൂപയും 2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെ 61 ലക്ഷവുമാണ് ഇന്ധനത്തിനായി ചെലവഴിച്ചത്. എന്നാല്‍, പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഒരു വര്‍ഷത്തിനിടെ 32 ലക്ഷം രൂപ മാത്രമാണ് ഇന്ധനത്തിന് ചെലവായത്. 35 ലക്ഷത്തിലധികം രൂപയുടെ കുറവുണ്ടായി. പൊതുപണം അനാവശ്യമായി ധൂര്‍ത്തടിക്കുന്നത് തടയാന്‍ നടപടപടികള്‍ തുടരുമെന്നും മേയര്‍ പറഞ്ഞു
സ്ഥിരംസമിതി അധ്യക്ഷരായ കുരുവിള ജോസഫ്, ലൈലാകുമാരി, എം.രാജശ്രീ, എം.എസ്. ഗോപകുമാര്‍, എ. സദക്കത്ത്, എല്‍ഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് സി. ബാബു, ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് ടി.ജി. ഗിരീഷ്, കൗണ്‍സിലര്‍മാരായ ബി. ശൈലജ, എ.കെ. അസൈന്‍, ആര്. ഡെസ്റ്റിമോണ, എ. നിസാര്‍, എ.പ്രഭിന്‍കുമാര്‍, ബി.പ്രശാന്ത്, ആര്.മഹേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.