Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dogs To Be Set Up

Kollam

ന​ഗ​ര​ത്തി​ല്‍ തെ​രു​വുനാ​യ ഷെ​ല്‍​ട്ട​റു​ക​ള്‍ സ്ഥാ​പി​ക്കും: എ.​കെ. ഹ​ഫീ​സ്

കൊ​ല്ലം: ന​ഗ​ര​ത്തി​ലെ തെ​രു​വുനാ​യ ആ​ക്ര​മ​ണം ത​ട​യാ​ന്‍ ഡോ​ഗ് ഷെ​ല്‍​ട്ട​റു​ക​ള്‍ നി​ര്‍​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന് മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ് കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. വി​വി​ധ ഡി​വി​ഷ​നു​ക​ളി​ല്‍ ഉ​ചി​ത​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി ന​ല്‍​കാ​ന്‍ രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ എ​ല്ലാ കൗ​ണ്‍​സി​ല​ര്‍​മാ​രും മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്നും മേ​യ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഡോ​ഗ് ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മാ​ണ പ​ദ്ധ​തി​ക്ക് വൈ​കാ​തെ സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ക്കും. തു​ട​ര്‍​ന്ന് ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ക്കും. ഷെ​ല്‍​ട്ട​റു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നെ ചി​ല കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ എ​തി​ര്‍​ക്കു​ന്ന​ത് പ​ദ്ധ​തി ന​ട​ത്തി​പ്പി​ന് ത​ട​സ​മാ​കു​ന്ന​താ​യി മേ​യ​ര്‍ വ്യ​ക്ത​മാ​ക്കി.

കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്ധ​ന ഉ​പ​യോ​ഗ​ത്തി​ലും ചെ​ല​വി​ലും മു​ന്‍ ഭ​ര​ണ​സ​മി​തി​യേ​ക്കാ​ള്‍ വ​ലി​യ കു​റ​വു​ണ്ടാ​യി. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല കു​റ​ഞ്ഞു​നി​ന്ന 2024 -2025 ല്‍ ​കാ​ല​യ​ള​വി​ല്‍ മു​ന്‍ ഭ​ര​ണ​സ​മി​തി 77 ല​ക്ഷം രൂ​പ​യും 2025 ഏ​പ്രി​ല്‍ മു​ത​ല്‍ 2026 മാ​ര്‍​ച്ച് വ​രെ 61 ല​ക്ഷ​വു​മാ​ണ് ഇ​ന്ധ​ന​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. എ​ന്നാ​ല്‍, പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​ന് ശേ​ഷ​മു​ള്ള ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ 32 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് ഇ​ന്ധ​ന​ത്തി​ന് ചെ​ല​വാ​യ​ത്. 35 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി. പൊ​തു​പ​ണം അ​നാ​വ​ശ്യ​മാ​യി ധൂ​ര്‍​ത്ത​ടി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ന​ട​പ​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു

സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​രാ​യ കു​രു​വി​ള ജോ​സ​ഫ്, ലൈ​ലാ​കു​മാ​രി, എം.രാ​ജ​ശ്രീ, എം.​എ​സ്. ഗോ​പ​കു​മാ​ര്‍, എ. ​സ​ദ​ക്ക​ത്ത്, എ​ല്‍​ഡി​എ​ഫ് പാ​ര്‍​ലി​മെ​ന്‍ററി പാ​ര്‍​ട്ടി നേ​താ​വ് സി. ​ബാ​ബു, ബി​ജെ​പി പാ​ര്‍​ലി​മെന്‍റ​റി പാ​ര്‍​ട്ടി നേ​താ​വ് ടി.​ജി. ഗി​രീ​ഷ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ബി. ​ശൈ​ല​ജ, എ.​കെ. അ​സൈ​ന്‍, ആ​ര്‍. ഡെ​സ്റ്റി​മോ​ണ, എ. ​നി​സാ​ര്‍, എ.​പ്ര​ഭി​ന്‍​കു​മാ​ര്‍, ബി.​പ്ര​ശാ​ന്ത്, ആ​ര്‍.​മ​ഹേ​ഷ് എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up