Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : President To Punnapra Jyothi Niketan School

Alappuzha

പു​ന്ന​പ്ര ജ്യോ​തി നി​കേ​ത​ൻ സ്കൂ​ളി​ന് രാ​ഷ്‌​ട്ര​പ​തി​യു​ടെ പ്ര​ത്യേ​ക ക്ഷ​ണം

ആ​ല​പ്പു​ഴ: രാ​ഷ്‌​ട്ര​പ​തിഭ​വ​നി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ശി​ശു​ദി​ന ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പു​ന്ന​പ്ര ജ്യോ​തി നി​കേ​ത​ൻ സ്കൂ​ളി​ന് രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണം. ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, സാ​മൂ​ഹ്യ​ക സേ​വ​ന പ​ദ്ധ​തി​ക​ളി​ലെ ഇ​ട​പെ​ട​ൽ, അ​ക്കാ​ഡ​മി​ക് നേ​ട്ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തു​ട​നീ​ളം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റു സ്കൂ​ളു​ക​ളി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ജ്യോ​തി നി​കേ​ത​ൻ സ്കൂ​ൾ.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ റു​ബി സെ​ബാ​സ്റ്റ്യ​ൻ, എ​ച്ച്എ​സ്ജി സ്കൗ​ട്ട് വി​ഭാ​ഗം സം​സ്ഥാ​ന ട്ര​യി​നിം​ഗ് ക​മ്മി​ഷ​ണ​റും സ്കൂ​ളി​ലെ സ്കൗ​ട്ട് മാ​സ്റ്റ​റു​മാ​യ കെ. ​ശി​വ​കു​മാ​ർ ജ​ഗ്ഗു , സ്കൗ​ട്ട് ഗൈ​ഡ് പ​ട്രോ​ൾ ലീ​ഡ​ർ​മാ​രാ​യ ശ്രീ​റാം കൃ​ഷ്‌​ണ , ഈ​ശ്വ​ർ കൃ​ഷ്‌​ണ, നി​ധി എ. ​നാ​യ​ർ, നി​ദാ ന​സ്‌​റി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് രാ​ഷ്ട​പ​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കു പു​റ​പ്പെ​ടു​ന്ന​ത്.

സം​ഘ​ത്തി​ന് ജി​ല്ലാ ക​ള​ക്‌​ട​റേ​റ്റി​ൽ ക​ള​ക്‌​ട​ർ ഷാ​ജി വി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം.​ആ​ർ. സു​നി​മോ​ൾ ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ജി. വി​ഷ്ണു, സ്കൂ​ൾ മാ​നേ​ജ​ർ സെ​ൻ ക​ല്ലു​പു​ര, ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി കെ.​ഡി. ഉ​ദ​യ​പ്പ​ൻ, ജോ. ​സെ​ക്ര​ട്ട​റി കെ. ​നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up