x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കള്ളനോട്ട് കേസ്: പ​ണം പ​ലി​ശ​യ്ക്കു വാ​ങ്ങി​യ​വ​രെ ചോ​ദ്യം ചെ​യ്തു

വെബ് ഡെസ്ക്
Published: November 10, 2026 11:16 PM IST | Updated: November 10, 2026 11:16 PM IST

കൊ​ല്ലം: ക​ള്ള​നോ​ട്ട് കേ​സി​ലെ പ്ര​തി സി​ബി​യോ​ണി​ന്‍റെ ഭാ​ര്യ വാ​ടി കൈ​ക്കു​ള​ങ്ങ​ര ക​ല്ലേ​ലി​വ​യ​ൽ പു​ര​യി​ട​ത്തി​ൽ ടി​ൻ​സി​യി​ൽ​നി​ന്നു പ​ണം വാ​യ്പ​യാ​യി വാ​ങ്ങി​യ നാ​ലു സ്ത്രീ​ക​ളെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു. ഇ​വ​ർ​ക്കു പ​ണം കൈ​മാ​റി​യ​തി​ന്‍റെ രേ​ഖ​ക​ളും ക​ണ്ടെ​ത്തി. പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പേ​രെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്ന് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് എ​സി​പി ആ​ർ. രാ​ജേ​ഷ്കു​മാ​ർ പ​റ​ഞ്ഞു.

അ​മി​ത പ​ലി​ശ ല​ക്ഷ്യ​മി​ട്ട് ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ൾ ടി​ൻ​സി ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ക്രൈം​ബ്രാ​ഞ്ചി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ഴ്ച, മാ​സ​പ്പ​ലി​ശ ഇ​ന​ത്തി​ലാ​ണ് ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് ആ​ഴ്ച​യി​ൽ 3000 രൂ​പ, മാ​സ​ത്തി​ൽ 5000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പ​ലി​ശ ഈ​ടാ​ക്കി​യി​രു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​തി​നു പു​റ​മേ അ​ത്ത​ച്ചി​ട്ടി, ഒ‍ാ​ണ​ച്ചി​ട്ടി എ​ന്നീ ഇ​ന​ങ്ങ​ളി​ലും പ​ണം പി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​ന്പ​തു മു​ത​ൽ 12 ല​ക്ഷം വ​രെ​യാ​ണ് പ​ല​രും ഇ​ത്ത​ര​ത്തി​ൽ ടി​ൻ​സി​യി​ൽ​നി​ന്നു വാ​ങ്ങി​യി​ട്ടു​ള്ള​തെ​ന്നാ​ണ് ചോ​ദ്യം​ചെ​യ്യ​ലി​ൽ ല​ഭി​ക്കു​ന്ന സൂ​ച​ന. ടി​ൻ​സി​യു​ടെ അ​യ​ൽ​വാ​സി​യാ​യ യു​വ​തി വാ​ങ്ങി​യ പ​ണ​ത്തി​നു മേ​യ് മു​ത​ൽ പ​ലി​ശ മു​ട​ങ്ങി​യ​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

സി​ബി​യോ​ണി​ന്‍റെ പേ​രി​ലു​ള്ള ലോ​ക്ക​ർ മു​റി​യി​ൽ​നി​ന്നു തി​മിം​ഗ​ല ദ​ഹ​ന​ശി​ഷ്‌ടം (ആം​ബ​ർ​ഗ്രി​സ്) ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സി​ബി​യോ​ണി​നെ വ​നം​വ​കു​പ്പ് ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി.

തു​ട​ർ​ന്ന് പ്ര​തി​യെ ത​ങ്ക​ശേ​രി ഹാ​ർ​ബ​റി​നു​ള്ളി​ലെ ലോ​ക്ക​ർ മു​റി​യി​ലെ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഉ​ട​മ​ക​ൾ​ക്കാ​യി വാ​ർ​ഷി​ക വാ​ട​ക ഈ​ടാ​ക്കി ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം അ​നു​വ​ദി​ക്കു​ന്ന​താ​ണ് ലോ​ക്ക​ർ മു​റി. സി​ബി​യോ​ണി​ന്‍റെ പേ​രി​ലു​ള്ള ലോ​ക്ക​ർ മു​റി​യി​ൽ നി​ന്നാ​ണ് 23 കി​ലോ​യോ​ളം തൂ​ക്കം​വ​രു​ന്ന ആം​ബ​ർ​ഗ്രി​സ് ക​ണ്ടെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നു ക​ള്ള​നോ​ട്ട് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആം​ബ​ർ​ഗ്രി​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് ഈ ​കേ​സ് വ​നം​വ​കു​പ്പി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​ണ് സി​ബി​യോ​ണി​നെ വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.

 

Tags : questioned. Nattuvishesham Districtnews

Recent News

Corehub Up