x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ഡി​പ്പോ​യി​ല്‍​നി​ന്ന് ആ​റ് ബ​സു​ക​ള്‍ സ്‌​പെ​ഷ്യ​ല്‍ സ​ര്‍​വീ​സി​ലേ​ക്ക്

വെബ്ഡെസ്ക്
Published: November 10, 2026 11:00 PM IST | Updated: November 10, 2026 11:00 PM IST

പ്രതീകാത്മക ചിത്രം

പാ​ലാ: ഡി​പ്പോ​യി​ലെ സ്ഥി​രം ഷെ​ഡ്യൂ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട ആ​റു ബ​സു​ക​ള്‍ സ്‌​പെ​ഷ്യ​ല്‍ സ​ര്‍​വീ​സി​ലേ​ക്ക് ജീ​വ​ന​ക്കാ​രെ സ​ഹി​തം ന​ല്‍​ക​ണ​മെ​ന്ന് ഉ​ത്ത​ര​വ്. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പാ​ലാ ഡി​പ്പോ​യി​ല്‍​നി​ന്നു​ള്ള ബ​സു​ക​ളും സ്‌​പെ​ഷ്യ​ല്‍ സ​ര്‍​വീ​സ് പൂ​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത്. ക​ണ്ടീ​ഷ​നു​ള്ള നാ​ല് ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ സ​ര്‍​വീ​സു​ക​ളും ര​ണ്ട് സൂ​പ്പ​ര്‍ ഫാ​സ്റ്റ് സ​ര്‍​വീ​സു​ക​ളും സ്‌​പെ​ഷ്യ​ല്‍ സ​ര്‍​വീ​സി​ലേ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ല്‍​ക​ണ​മെ​ന്നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍റെ ഉ​ത്ത​ര​വ്.

ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ചൂ​ണ്ടി​ക്കാ​ട്ടി പാ​ലാ​യി​ല്‍​നി​ന്നു​ള്ള കു​മ​ളി, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ഉ​ള്‍​പ്പ​ടെ​യു​ള്ള സ​ര്‍​വീ​സു​ക​ള്‍ മു​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. ബ​ജ​റ്റ് ടൂ​റി​സം സ​ര്‍​വീ​സി​നാ​യി ഷെ​ഡ്യൂ​ള്‍ ബ​സു​ക​ള്‍ മാ​റ്റു​ന്ന​തും സ​ര്‍​വീ​സ് മു​ട​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. ഉ​ത്സ​വ സീ​സ​ണ്‍ മു​ന്നി​ല്‍​ക്ക​ണ്ട് ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല.

സ്പെ​ഷ്യ​ല്‍ സ​ര്‍​വീ​സി​ന് ബ​സു​ക​ള്‍ ന​ല്‍​കു​മ്പോ​ള്‍ സ​ര്‍​വീ​സ് മു​ട​ക്കം ഒ​ഴി​വാ​ക്കാ​ന്‍ പ​ക​രം ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സ് ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ജോ​ലി​ക്ക് സ​ന്ന​ദ്ധ​രാ​യ എം-​പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ സര്‍​വീ​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ഷെഡ്യൂ​ള്‍ മു​ട​ക്കം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജ​യ്‌​സ​ണ്‍ മാ​ന്തോ​ട്ടം അ​വ​ശ്യ​പ്പെ​ട്ടു.

Tags : KSRTC services Nattuvishesham DistrictNews

Recent News

Corehub Up