x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് സു​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍; 24 മ​ണി​ക്കൂ​ര്‍ പ​ട്രോ​ളിം​ഗും

വെബ് ഡെസ്ക്
Published: November 10, 2026 10:54 PM IST | Updated: November 10, 2026 10:54 PM IST

ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്നു.

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഭ​ക്ത​ര്‍​ക്ക് സു​ര​ക്ഷി​ത​യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി ശ​ബ​രി​മ​ല സു​ര​ക്ഷാ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ണാ​റ​ക്കു​ള​ഞ്ഞി ജം​ഗ്ഷ​നി​ല്‍ നി​ന്ന് രാ​വി​ലെ ആ​രം​ഭി​ച്ച യാ​ത്ര പ​മ്പ വ​രെ​യു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളും തീ​ര്‍​ഥാ​ട​ന പാ​ത​ക​ളും സ​ന്ദ​ര്‍​ശി​ച്ച് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി.

തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് റോ​ഡ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി ര​ണ്ടു മാ​സം മു​മ്പ് പോ​ലീ​സ്, ആ​ര്‍​ടി​ഒ, പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ്, ഹൈ​വേ, കെ​എ​സ്ടി​പി തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ലു​കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് ല​ഭി​ക്കു​ക​യും ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ഇ​തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യു​മാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ ന​ട​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നും കൂ​ടു​ത​ല്‍ ഇ​ട​പെ​ട​ലു​ക​ള്‍ ആ​വ​ശ്യ​മു​ള്ള മേ​ഖ​ല​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​ണ് സു​ര​ക്ഷാ യാ​ത്ര സം​ഘ​ടി​പ്പി​ച്ച​തെ​ന്നും തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് ന​ട​പ്പാ​ക്കേ​ണ്ട സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ളും നേ​രി​ട്ട് പ​രി​ശോ​ധി​ച്ച് പോ​രാ​യ്മ​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

24 മ​ണി​ക്കൂ​റും ഹൈ​വേ പ​ട്രോ​ളിം​ഗ്

തീ​ര്‍​ഥാ​ട​ന പാ​ത​യി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണാ​റ​ക്കു​ള​ഞ്ഞി മു​ത​ല്‍ ഇ​ല​വു​ങ്ക​ല്‍ വ​രെ​യു​ള്ള റോ​ഡി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​ത്യേ​ക ഹൈ​വേ പ​ട്രോ​ളിം​ഗ് സം​വി​ധാ​നം ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദ് പ​റ​ഞ്ഞു. തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് അ​പ​ക​ട​സാ​ധ്യ​ത​യും ഗ​താ​ഗ​ത​ക്കു​രു​ക്കും ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പൊ​ലി​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. ജി​ല്ല​യി​ലെ വി​വി​ധ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് അ​നു​വ​ദി​ച്ച സ്‌​പെ​ഷ​ല്‍ പൊ​ലി​സ് ഓ​ഫീ​സ​ര്‍​മാ​രെ റാ​ന്നി, വ​ട​ശേ​രി​ക്ക​ര, ളാ​ഹ, നി​ല​യ്ക്ക​ല്‍ തു​ട​ങ്ങി​യ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ലാ​യി വി​ന്യ​സി​ക്കും. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് കോ​ന്നി, കൂ​ട​ല്‍ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ എ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി ഈ ​മേ​ഖ​ല​ക​ളി​ലും പൊ​ലി​സി​നെ നി​യോ​ഗി​ക്കും. പ​ന്ത​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള തി​ര​ക്കേ​റി​യ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും പ്ര​ത്യേ​ക പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കും.

റോ​ഡു​ക​ളി​ല ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ച്ച് ഭ​ക്ത​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​കും പൊ​ലി​സി​ന്‍റെ പ്ര​ധാ​ന പ​രി​ഗ​ണ​ന. പ്ര​ദേ​ശ​ത്തെ ഡി​വൈ​എ​സ്പി, സി​ഐ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. തീ​ര്‍​ഥാ​ട​ന പാ​ത​യി​ലെ റോ​ഡ് സു​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​ര്‍​ടി​ഒ​യും ബ​ന്ധ​പ്പെ​ട്ട സി​ഐ​മാ​രും നേ​രി​ട്ടു സ​ന്ദ​ര്‍​ശി​ച്ച് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും. അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ആ​ര്‍​ടി​ഒ​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ത്യേ​ക ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി പ​റ​ഞ്ഞു.

അ​പ​ക​ടമേ​ഖ​ല​യി​ൽ കൂടുതൽ സു​ര​ക്ഷ

സു​ര​ക്ഷാ യാ​ത്ര​യി​ല്‍ റോ​ഡു​ക​ളി​ലെ ത​ട​സ​ങ്ങ​ള്‍, അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ള്‍, വ​ഴി​ക​ളി​ലെ സു​ര​ക്ഷ, വ​ഴി​യ​രി​കി​ലെ കാ​ടു​ക​ള്‍ വെ​ട്ടി​ത്തെ​ളി​ക്ക​ല്‍, വൈ​ദ്യു​ത​വി​ള​ക്കു​ക​ള്‍, സൈ​ന്‍ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, ക​ട​വു​ക​ളി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ പ​രി​ശോ​ധി​ച്ചു. ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

മ​ണ്ണാ​റ​ക്കു​ള​ഞ്ഞി - ചാ​ല​ക്ക​യം പാ​ത​യി​ൽ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷാ സം​വി​ധാ​നം ശ​ക്ത​മാ​ക്കും. മു​ൻ​കാ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യ സ്ഥ​ല​ങ്ങ​ൾ വേ​ർ​തി​രി​ച്ച് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തും. പൊ​ലി​സി​ന്‍റെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ കൂ​ട​തെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സേ​ഫ് സോ​ൺ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ശ​ബ​രി​മ​ല പാ​ത​ക​ൾ. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ശ​ബ​രി​മ​ല പാ​ത​യി​ൽ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​കും.

ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൊ​ലി​സ്, വ​നം, അ​ഗ്നി സു​ര​ക്ഷാ സേ​ന, ആ​രോ​ഗ്യം, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ്, കെ​എ​സ്ഇ​ബി, ജ​ല​സേ​ച​നം, ജ​ല അ​ഥോ​റി​റ്റി, ഗ​താ​ഗ​തം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, വ​നം, മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി, പൊ​തു​മ​രാ​മ​ത്ത് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സു​ര​ക്ഷാ യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : patrolling also included Nattuvishesham Districtnews

Recent News

Corehub Up