ഉഴവൂർ ശാന്തിഗിരിയിൽ നടന്ന കെ.ആർ. നാരായണൻ അനുസ്മരണ സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ഉഴവൂർ: മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പേരിലുള്ള വിവിധ പദ്ധതികൾ യാഥാർഥ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ശാന്തിഗിരിയിൽ കെ.ആർ. നാരായണ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ.ആർ. നാരായണന്റെ പേരിൽ ഉഴവൂർ പഞ്ചായത്തിനു പ്രാധാന്യം നൽകി ഭാവിയിൽ പദ്ധതികൾ വരുമെന്നും അതിനു വേണ്ട ചർച്ചകൾ പഞ്ചായത്തുമായി നടത്തുമെന്നും മന്ത്രി പറഞ്ഞു .
പഞ്ചായത്തും ശാന്തിഗിരി ആശ്രമവും സംയുക്തമായാണ് പൂവത്തിങ്കലുള്ള കുടുംബവീട്ടിൽ സമ്മേളനം ഒരുക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. എംപിമാരായ ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ഡോ. ജനനി ഊർമിള ജ്ഞാന തപസ്വിനി, ആൻസി തോമസ്, ഡോ. എൻ. ജയൻ, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് മെംബർമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.