കലോത്സവം കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കൂടൽ: കോന്നി ഉപജില്ലാ സ്കൂൾ കലോത്സവം കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. ടെലിവിഷൻ താരം മനോജ് വലഞ്ചുഴി മുഖ്യാതിഥിയായി പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനിലാൽ, ജില്ലാ പഞ്ചായത്തംഗം എ. എൻ. സലിം, എഇഒ ഇഷാര ആനന്ദ്, പഞ്ചായത്തംഗങ്ങളായ മനോജ് മുറിഞ്ഞകൽ, ദിലീപ് അതിരുങ്കൽ, ജിജ പുഷ്പൻ, പ്രിൻസിപ്പൽ ബേബി ശ്രീകല മാധവൻ, വി.ബിന്ദു,ആർ. ദിലീപ്, ഫിലിപ്പ് ജോർജ്, അജി ദാനിയൽ, ടോമിൻപടിയറ, ജനറൽ കൺവീനർ എസ്. ബിന്ദു എന്നിവർ പ്രസംഗിച്ചു. വെള്ളിയാഴ്ച സമാപിക്കും.