Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTC Services

Kollam

കൊ​ല്ല​ത്തു​നി​ന്ന് കൂ​ടു​ത​ല്‍ ദീ​ര്‍​ഘ​ദൂ​ര കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കും: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

കൊ​ല്ലം: കൊ​ല്ലം കെ ​എ​സ് ആ​ര്‍ ടി​സി ഡി​പ്പോ​യി​ല്‍​നി​ന്ന് ഇ​ത​ര സം​സ്ഥാ​ന സ​ര്‍​വീ​സു​ക​ള​ട​ക്കം കൂ​ടു​ത​ല്‍ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ‌മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ.
കൊ​ല്ല​ത്ത്നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഫാ​സ്‌റ്റ് ബ​സ് സ​ര്‍​വീ​സ് കൊ​ല്ലം ഡി​പ്പോ​യി​ല്‍ ഫ്ലാഗ് ഓ​ഫ് ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. എം​എ​ല്‍എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കൊ​ല്ലം ഡി​പ്പോ​യി​ലേ​ക്ക് ബ​സ് വാ​ങ്ങി ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ക വ​ഴി കൊ​ല്ലം ഡി​പ്പോ​യു​ടെ പ്ര​താ​പ​കാ​ലം വീ​ണ്ടെ​ടു​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കോ​ര്‍​പറേ​ഷ​ന്‍ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കു​രു​വി​ള ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി അ​സി​സ്റ്റ​ന്‍റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫി സ​ര്‍ അ​ജി​ത് കു​മാ​ര്‍ ബി, ​ഡി​പ്പോ എ​ന്‍​ജി​നിയ​ര്‍ വി.​വി. ഷാ​ജു, ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, കൊ​ല്ലം ബി​ഷ​പ് പോ​ള്‍ ആ​ന്‍റണി മു​ല്ല​ശേ​രി, കൊ​ല്ലം രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ.ജോ​ളി ഏ​ബ്ര​ഹാം, വി​വി​ധ രാ​ഷ്്‌ട്രീയ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, ജീ​വ​ന​ക്കാ​ര്‍, യാ​ത്ര​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് 2.15ന് ​കൊ​ല്ല​ത്ത് നി​ന്ന് പു​റ​പ്പെ​ടു​ന്ന സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സ് പി​റ്റേ​ന്ന് രാ​വി​ലെ 6.05ന് ​വേ​ളാ​ങ്ക​ണ്ണി​യി​ലെ​ത്തും. വേ​ളാ​ങ്ക​ണ്ണി​യി​ല്‍​നി​ന്ന് ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കുന്നേരം മൂ​ന്നിന് പു​റ​പ്പെ​ടു​ന്ന ബ​സ് പി​റ്റേ​ന്ന് രാ​വി​ലെ ഏ​ഴി​ന് കൊ​ല്ല​ത്തെ​ത്തും. കൊ​ല്ല​ത്ത് നി​ന്ന് വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് 616 രൂ​പ​യാ​ണ് നി​ര​ക്ക്. ഓ​ണ്‍​ലൈ​ന്‍ ബു​ക്കി​ങ്ങി​ല്‍ 10 രൂ​പ സ​ര്‍​വീ​സ് ചാ​ര്‍​ജ് കൂ​ടി ഈ​ടാ​ക്കും. തി​രു​വ​ന​ന്ത​പു​രം, ക​ളി​യ​ക്കാ​വി​ള, നാ​ഗ​ര്‍​കോ​വി​ല്‍, തി​രു​നെ​ല്‍​വേ​ലി, മ​ധു​ര, തി​രു​ച്ചി​റ​പ്പ​ള്ളി, ത​ഞ്ചാ​വൂ​ര്‍ റൂ​ട്ടി​ലാ​ണ് ബ​സ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.  നാ​ഗ​പ​ട്ട​ണ​ത്ത് സ്റ്റോ​പ്പു​ള്ള​തി​നാ​ല്‍ നാ​ഗൂ​ര്‍ ദ​ര്‍​ഗ​യി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്കും ബ​സ് സ​ര്‍​വീ​സ് സ​ഹാ​യ​ക​മാ​കും.

Latest News

Corehub Up