x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന പാ​ത അ​വ​ഗ​ണ​ന​യി​ൽ

വെബ് ഡെസ്ക്
Published: November 10, 2026 10:37 PM IST | Updated: November 10, 2026 10:37 PM IST

തോ​ട്ട​ഭാ​ഗം ജം​ഗ്ഷ​നു സ​മീ​പം റോ​ഡി​ലേ​ക്ക് കാ​ട് വ​ള​ർ​ന്നു നി​ൽ​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​പാ​ത​യാ​യ തി​രു​വ​ല്ല - കു​ന്പ​ഴ റോ​ഡ് കാ​ട് അ​പ​ഹ​രി​ക്കു​ന്നു. ര​ണ്ടു​വ​രി പാ​ത​യി​ൽ ഇ​രു​വ​ശ​ത്തു നി​ന്നും കാ​ടു​വ​ള​ർ​ന്ന് വീ​തി കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പി​ച്ച നി​ർ​മ​ലം മെ​ഗാ ശ​ബ​രി​മ​ല ക്ലീ​ൻ പ​ദ്ധ​തി​യി​ൽ റോ​ഡ​രി​കി​ലെ കാ​ടു​വെ​ട്ടാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ‌​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ടി​കെ റോ​ഡി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ പ​ഞ്ചാ​യ​ത്തു​ക​ളേ​റെ​യും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

ടി​കെ റോ​ഡി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മാ​യ ഇ​ര​വി​പേ​രൂ​ർ മു​ത​ൽ തി​രു​വ​ല്ല വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് കാ​ട് അ​ധി​ക​മാ​യി റോ​ഡി​ലേ​ക്ക് വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. റോ​ഡി​ൽ ഏ​റ്റ​വും തി​ര​ക്കു​ള്ള ഭാ​ഗ​വു​മാ​ണി​ത്. ഇ​ര​വി​പേ​രൂ​ർ, ക​വി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യി​ൽ കാ​ട് തെ​ളി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടി​ല്ല. തോ​ട്ട​ഭാ​ഗം മു​ത​ൽ ക​റ്റോ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് കാ​ട് കൂ​ടു​ത​ലാ​യി വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. റോ​ഡി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ വീ​തി​യും പാ​ത​യോ​ര​ത്ത് പു​റ​ന്പോ​ക്ക് സ്ഥ​ല​വും വേ​ണ്ടു​വോ​ള​മു​ള്ള ഭാ​ഗ​മാ​ണി​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്ന പാ​ത​യോ​ര​ത്തു നി​ന്നു വ​ള​ർ​ന്ന കാ​ട് ഇ​പ്പോ​ൾ റോ​ഡി​ലേ​ക്ക് വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തോ​ടെ റോ​ഡി​ന്‍റെ വീ​തി​യും കു​റ​ഞ്ഞു. റോ​ഡ​രി​കി​ലെ വൈ​ദ്യു​ത പോ​സ്റ്റു​ക​ളും കാ​ടി​നി​ട​യി​ലാ​യി. ബ​സു​ക​ള​ട​ക്കം വ​ലി​യ വാ​ഹ​ന​ങ്ങ​ൾ മ​ധ്യ​ഭാ​ഗം ക​ട​ന്നാ​ണ് ഓ​ടു​ന്ന​ത്. ഓ​വ​ർ​ടേ​ക്കിം​ഗ് അ​ട​ക്കം അ​പ​ക​ടം നി​റ​ഞ്ഞ​താ​യി മാ​റ​യി​രി​ക്കു​ക​യാ​ണ്.
രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​പ​ക​ട സാ​ധ്യ​ത​യേ​റി​യി​രി​ക്കു​ക​യാ​ണ്. തോ​ട്ട​ഭാ​ഗം ജം​ഗ്ഷ​ൻ മു​ത​ൽ മ​ന​യ്ക്ക​ച്ചി​റ​വ​രെ​യു​ള്ള ഭാ​ഗ​ത്ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർക്കും കാ​ട് ത​ട​സ​മാ​ണ്.
നാ​ലു​വ​രി പാ​ത​യ്ക്ക് സ്ഥ​ലം

ഇ​ര​വി​പേ​രൂ​ർ മു​ത​ൽ തി​രു​വ​ല്ല വ​രെ ടി​കെ റോ​ഡ് നാ​ലു​വ​രി​പ്പാ​ത​യാ​യി വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​ർ​ഷ​ങ്ങ​ളാ​യു​ള്ള​താ​ണ്. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു​ള്ള പ്ര​ധാ​ന പാ​ത​യി​ലേ​ക്ക് റാ​ന്നി റോ​ഡുകൂ​ടി വ​ന്നു ചേ​രു​ന്ന​ത് ഇ​ര​വി​പേ​രൂ​രി​ലാ​ണ്. ഇ​തോ​ടെ ഇ​ര​വി​പേ​രൂ​ർ മു​ത​ൽ തി​ര​ക്ക് വ​ർ​ധി​ക്കാ​റു​ണ്ട്. ടി​കെ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ൽ സ​മീ​പ​കാ​ല​ത്തെ​ങ്ങും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലു​ള്ള ഒ​രു ജോ​ലി​യും ഈ ​ഭാ​ഗ​ത്തു ന​ട​ന്നി​ട്ടു​മി​ല്ല. പാ​ത​യോ​ര​ത്ത് റോ​ഡ് വി​ക​സ​ന​ത്തി​നാ​വ​ശ്യ സ്ഥ​ലം പ​ല​യി​ട​ത്തും ബാ​ക്കി​യാ​ണ്. പു​റ​ന്പോ​ക്കാ​യി മാ​റ്റി​യി​ട്ടി​രി​ക്കു​ന്ന സ്ഥ​ലം വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രും മ​റ്റും കൈ​യേ​റി​യി​രി​ക്കു​ക​യാ​ണ്. ചെ​റി​യ പാ​ല​ങ്ങ​ൾ വീ​തി കൂ​ട്ടു​ക​യും പാ​ത​യോ​ര​ത്തു വെ​റു​തെ കി​ട​ക്കു​ന്ന സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ചെ​യ്താ​ൽ ടി​കെ റോ​ഡി​ലെ യാ​ത്ര സു​ഗ​മ​മാ​ക്കാ​നാ​കും. ഇ​തി​നാ​യു​ള്ള പ​ദ്ധ​തി പ​ല​ത​വ​ണ ത​യാ​റാ​ക്കി​യി​രു​ന്നു. തോ​ട്ട​ഭാ​ഗം മു​ത​ൽ മ​ന​യ്ക്ക​ച്ചി​റ വ​രെ​യു​ള്ള ഭാ​ഗ​ത്തും റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ഭൂ​മി ല​ഭ്യ​മാ​ണ്. നി​കത്തി​യെ​ടു​ത്ത സ്ഥ​ലം ഉ​ൾ​പ്പെ​ടെ കാ​ടു​ക​യ​റി ക്കിട​ക്കു​ക​യാ​ണ്.
റോഡ് മെ​ച്ച​പ്പെ​ടു​ത്ത​ണം

ടി​കെ റോ​ഡ് പൂ​ർ​ണ​മാ​യി മെ​ച്ച​പ്പെ​ടു​ത്ത​ാനു​ള്ള പ​ദ്ധ​തി ഇ​പ്പോ​ഴും ആ​യി​ട്ടി​ല്ല. തി​രു​വ​ല്ല, ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന റോ​ഡി​ന്‍റെ ടാ​റിം​ഗ് അ​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വി​ഭ​ജി​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​തോ​ടെ എം​എ​ൽ​എ​മാ​ർ ത​ങ്ങ​ളു​ടെ മ​ണ്ഡ​ല പ​രി​ധി​യി​ലെ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ് പ​തി​വ്. റീ ​ടാ​റിം​ഗ്, ടൈ​ൽ പാ​ക​ൽ, ക​ലു​ങ്ക് ന​വീ​ക​ര​ണം തു​ട​ങ്ങി​യ ജോ​ലി​ക​ളി​ൽ ന​വീ​ക​ര​ണം ഒ​തു​ങ്ങു​ക​യാ​ണ് പ​തി​വ്. ഓ​രോ വ​ർ​ഷ​വും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ടി​കെ റോ​ഡി​നു​വേ​ണ്ടി ചെ​ല​വ​ഴി​ക്കാ​റു​ണ്ടെ​ങ്കി​ലും പ​ദ്ധ​തി പൂ​ർ​ണ​തോ​തി​ലാ​കു​ന്നി​ല്ല. നി​ല​വി​ൽ പ​ത്ത​നം​തി​ട്ട ടൗ​ണി​ലും കു​ന്പ​ഴ റോ​ഡി​ലും ന​വീ​ക​ര​ണം ന​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ക​ലു​ങ്കു​ക​ൾ പു​തു​ക്കി പ​ണി​തി​രു​ന്നു. റീ ​ടാ​റിം​ഗ് ജോ​ലി​ക​ളും ന​ട​ത്തി.

ഇ​ര​വി​പേ​രൂ​ർ - കു​ന്പ​ഴ ഭാ​ഗ​ത്ത് മി​ക്ക​പ്പോ​ഴും റോ​ഡ് ത​ക​ർ​ച്ച​യി​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം റീ ​ടാ​റിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും ഇ​പ്പോ​ഴും പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​ണ്ടും കു​ഴി​യു​മു​ണ്ട്. കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കാ​ടു വെ​ട്ടി​ത്തെ​ളി​ച്ച​ത് ആ​ശ്വാ​സ​മാ​യി.

കോ​ഴ​ഞ്ചേ​രി​യി​ൽ പു​തി​യ പാ​ലം തു​റ​ക്കു​ന്ന​തോ​ടെ വ​ൺ​വേ ഗ​താ​ഗ​തം നി​ല​വി​ൽ വ​രും. ഇ​തോ​ടെ മാ​രാ​മ​ണ്ണി​നും കോ​ഴ​ഞ്ചേ​രി​ക്കും മ​ധ്യേ ടി​കെ റോ​ഡി​ലെ യാ​ത്ര സു​ഗ​മ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​തി​നൊ​പ്പം പു​ല്ലാ​ട് വ​രെ​യു​ള്ള റോ​ഡ് കൂ​ടി ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ലും പ​ല​യി​ട​ങ്ങ​ളി​ലും കാ​ടു വ​ള​ർ​ന്ന് റോ​ഡി​ന്‍റെ വീ​തി കു​റ​ഞ്ഞി​ട്ടു​ണ്ട്.

Tags : Neglected Nattuvishesham Districtnews

Recent News

Corehub Up