ലോറി നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറിയ നിലയിൽ.
കപ്പാട്: കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ കപ്പാട് മൂന്നാംമൈലില്‍ ഗവൺമെന്റ് സ്കൂളിന് സമീപം ലോറി നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ടിയിരുന്ന പിക്കപ്പ് വാനിലിടിച്ച ശേഷം മതില് തകര്‍ത്ത് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ഓടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍നിന്ന് ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി.
Tags : A lorry went Nattuvishesham Districtnews