x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു

വെബ്ഡെസ്ക്
Published: November 10, 2026 10:30 PM IST | Updated: November 10, 2026 10:30 PM IST

മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ അ​പ​ക​ടം.

മു​ണ്ട​ക്ക​യം: വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​വും അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ബൈ​പാ​സി​ന്‍റെ വ​ശ​ത്ത് ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി.​അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്ക് പെ​ഡ​ലി​നി​ട​യി​ൽ വെ​ള്ള​ക്കുപ്പി കു​ടു​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് വാ​ഹ​ന യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.
‌

ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സ​വും ബൈ​പാ​സി​ൽ ഉ​ണ്ടാ​കു​ന്ന​ത്. അ​മി​ത വേ​ഗ​ത​യും അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലി​ട്ട് ത​ടി ക​യ​റ്റു​ന്ന​തും അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മെ​ല്ലാം അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ക​യാ​ണ്.

വാ​ഹ​ന​ങ്ങ​ൾ കു​റ​വു​ള്ള നി​ര​പ്പാ​യ മു​ണ്ട​ക്ക​യം ബൈ​പാ​സ് റോ​ഡി​ൽ അ​മി​ത വേ​ഗ​ത്തി​ലാ​ണ് പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. കൂ​ടാ​തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യാ​നാ​യി യു​വാ​ക്ക​ൾ ബൈ​ക്കി​ലെ​ത്തി ബൈ​പാ​സി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​തും പ​തി​വാ​ണ്.

മു​ണ്ട​ക്ക​യം ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കാ​നാ​യി നാ​ളു​ക​ൾ​ക്ക് മു​മ്പ് നി​ർ​മി​ച്ച ബൈ​പാ​സി​ൽ ഇ​പ്പോ​ഴും പേ​രി​നു​മാ​ത്രം വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ബൈ​പാ​സ് ആ​രം​ഭി​ക്കു​ന്ന കോ​സ്‌​വേ ജം​ഗ്ഷ​നി​ലേ​ക്ക് ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ൾ തി​രി​ഞ്ഞി​റ​ങ്ങു​ന്നി​ട​ത്ത് റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വും ഗ​താ​ഗ​ത​ക്കു​രു​ക്കും മൂ​ലം ഒ​ട്ടു​മി​ക്ക വാ​ഹ​ന​ങ്ങ​ളും ദേ​ശീ​യ​പാ​ത​യി​ലൂ​ടെ തന്നെ സ​ഞ്ച​രി​ക്കു​ക​യാ​ണ് പ​തി​വ്. ടൗ​ണി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​മ്പോഴും ബൈ​പാ​സി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം കു​റ​വാ​യി​രി​ക്കും.

മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ത്തു​കൂ​ടി നി​ർ​മി​ച്ചി​രി​ക്കു​ന്ന ബൈ​പാ​സി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നും പ്ര​ഭാ​ത​സ​വാ​രി​ക്കു​മാ​യി എ​ത്തു​ന്ന​വ​രും ധാ​രാ​ള​മു​ണ്ട്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​വും അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കും.

Tags : Mundakayam bypass Nattuvishesham DistrictNews

Recent News

Corehub Up