x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ബി​ജി റാം​ജി തൊ​ഴി​ലാ​ളി​ക​ൾ ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ്ര​തി​ഷേ​ധി​ച്ചു

വെബ് ഡെസ്ക്
Published: November 10, 2026 10:34 PM IST | Updated: November 10, 2026 10:34 PM IST

ഇ​ള​ങ്ങ​മം​ഗ​ലം വാ​ർ​ഡി​ലെ വി​ബി​ജി റാം​ജി തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ.

അ​ടൂ​ർ: വി​ബി​ജി റാം​ജി തൊ​ഴി​ലാ​ളി​ക​ൾ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ്ര​തി​ഷേ​ധി​ച്ചു. തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ന​ഷ്‌​ട​മാ​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ർ​ഡാ​യ ഇ​ള​ങ്ങ​മം​ഗ​ല​ത്തെ തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ഞ്ചാ​യ​ത്തം​ഗം സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. വാ​ർ​ഡി​ൽ സ്ഥി​രം മേ​റ്റ് ഇ​ല്ലാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്.
സ്ഥി​രം മേ​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ൽ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ൾ കാ​ര​ണം നാ​ല് തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ന​ഷ്‌​ട​മാ​യ​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ജോ​ലി പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ബി​ഡി​ഒ ഉ​റ​പ്പു ന​ൽ​കി​യ​തി​നേ തു​ട​ർ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

Tags : Ezhamkulam Panchayat Nattuvishesham Districtnews

Recent News

Corehub Up