ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ജേതാക്കളായ പ്രമാടം നേതാജി സ്കൂൾ ടീം.
പത്തനംതിട്ട: റവന്യു ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ 40 പോയിന്റ് നേടി പ്രമാടം നേതാജി ഹൈസ്കൂൾ ഓവറോൾ കരസ്ഥമാക്കി.
ഏഞ്ചൽ ഏബ്രഹാം, നീരജ് (ഇമ്പ്രവൈസ്ഡ് ഒന്നാം സ്ഥാനം), ആരുഷ് കാർത്തി (ഇൻവിസ്റ്റിഗേറ്ററി പ്രൊജക്ട് രണ്ടാം സ്ഥാനം), അൻഷ് നവീൻ, ആർ. ഗോകുൽ (വർക്കിംഗ് മോഡൽ മൂന്നാം സ്ഥാനം), അലീന അനിൽ, ദയാ ദാസ് (സ്റ്റിൽ മോഡൽ നാലാം സ്ഥാനം) എന്നിവ കരസ്ഥമാക്കിയാണ് ഓവറോൾ നിലനിർത്തിയത് .
19നു പാലക്കാട് നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികൾ മത്സരിക്കുമെന്ന് ഹെഡ്മിസ്ട്രസ് എ. ലത അറിയിച്ചു.
Tags : title at the science fair Nattuvishesham Districtnews