കടപ്ലാമറ്റം പഞ്ചായത്തിലെ സ്രോതസ് കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിക്കുന്നു.
കടപ്ലാമറ്റം: പഞ്ചായത്ത് ആറാം വാര്‍ഡിലെ പാളയം സ്രോതസ് കുടിവെള്ള പദ്ധതി നിർമാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ ജോസ്മോൻ മുണ്ടയ്ക്കൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജീന സിറിയക് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ബോണി കുര്യാക്കോസ്, പഞ്ചായത്ത് മെംബര്‍ നീതു ഗോപി, നിര്‍മാണ കമ്മിറ്റി ചെയര്മാന് സി.സി. മൈക്കിള്‍ ചെമ്പകമറ്റം, ജോസ് കൊടിയംപുരയിടം, ജോസഫ് നിരവത്ത്, ബിനു രണ്ടാനിക്കല്‍, സജി ഏബ്രഹാം, ഔസേപ്പച്ചന് മാന്നാത്ത് എന്നിവര്‍ പ്രസംഗിച്ചു.
ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 18 ലക്ഷം രൂപ വിനിയോഗിച്ച് 45,000 ലിറ്റര്‍ കപ്പാസിറ്റിയുള്ള പുതിയ വാട്ടര്‍ടാങ്കാണ് നിർമിക്കുന്നത്. സി.സി. മൈക്കിള്‍ സംഭാവനയായി നല്കിയ സ്ഥലത്താണ് വാട്ടർടാങ്ക് നിർമിക്കുന്നത്.
Tags : construction of the 'Srothas' drinking water project Nattuvishesham DistrictNews