x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര്‍​മ​ലം ശ​ബ​രി​മ​ല മെ​ഗാ​ശു​ചീ​ക​ര​ണം പ​ത്ത​നം​തി​ട്ട​യി​ൽ

വെബ് ഡെസ്ക്
Published: November 10, 2026 10:27 PM IST | Updated: November 10, 2026 10:27 PM IST

പ​ത്ത​നം​തി​ട്ട​യി​ൽ ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച നി​ർ​മ​ലം ശ​ബ​രി​മ​ല മെ​ഗാ​ക്ലീ​നിം​ഗ് ഡ്രൈ​വി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ ശു​ചി​ത്വ മി​ഷ​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

തീ​ർ​ഥാ​ട​ക​ര്‍ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന പാ​ത​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണം. പ്ര​ധാ​ന റോ​ഡു​ക​ള്‍, ഇ​ട​ത്താ​വ​ള​ങ്ങ​ള്‍, വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, പാ​ര്‍​ക്കിം​ഗ് ഏ​രി​യ​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യു​ന്ന​തി​ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഭ​ക്ഷ​ണ​ശാ​ല​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മൂ​ന്ന​ര ട​ണ്‍ മാ​ലി​ന്യം ഇ​തി​ലൂ​ടെ ശേ​ഖ​രി​ച്ച് എം​സി​എ​ഫി​ലേ​ക്ക് മാ​റ്റി.
പ​ദ്ധ​തി​യു​ടെ റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ശ​ബ​രി​മ​ല എ​ഡി​എം ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര നി​ര്‍​വ​ഹി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, ഹ​രി​ത​ക​ര്‍​മ്മ സേ​നാം​ഗ​ങ്ങ​ള്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍, എ​ന്‍​സി​സി വി​ദ്യാ​ർ​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
പെ​രു​നാ​ട്ടി​ൽ

പെ​രു​നാ​ട്: ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി റാ​ന്നി - പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ശു​ചി​ത്വ​മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ നി​ർ​മ​ലം ശ​ബ​രി​മ​ല മെ​ഗാ ക്ലീ​നിം​ഗ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ളാ​ഹ രാ​ജാം​പാ​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ അ​ങ്ക​ണ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു നി​ര്‍​വ​ഹി​ച്ചു.
ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള പ്ര​ധാ​ന തീ​ർ​ഥാ​ട​ന പാ​ത​യാ​യ ച​മ്പോ​ണ്‍ മു​ത​ല്‍ ളാ​ഹ വ​രെ​യും ക​ണ​മ​ല മു​ത​ല്‍ പ്ലാ​പ്പ​ള്ളി വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍, റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍, വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍, പൊ​തു​യി​ട​ങ്ങ​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ശു​ചീ​ക​ര​ണം.
വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ആ​ര്‍. രാ​ജം, സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ര​ജ​നി ബാ​ല​ന്‍, നീ​ന സു​രേ​ഷ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ. ​ടി. സ​ജി, സ​ജി​ത മ​നോ​ജ്, പി. ​എ​സ്. ഉ​ത്ത​മ​ന്‍, ഐശ്വര്യ സ​ന്തോ​ഷ്, സു​രേ​ഷ് ബാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി. ​സു​മേ​ഷ് കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജെ. ​കൃ​ഷ്ണ​കു​മാ​ര്‍, കു​ടും​ബ​ശ്രീ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ശ​ശി​ക​ല വേ​ണു, രാ​ജാം​പാ​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഗ്രേ​ഡ് ഓ​ഫീ​സ​ര്‍ ബി​ജു തോ​മ​സ്, ഹ​രി​ത ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍, ശു​ചി​ത്വ മി​ഷ​ന്‍ അം​ഗ​ങ്ങ​ള്‍, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Pathanamthitta Nattuvishesham Districtnews

Recent News

Corehub Up