വെള്ളാങ്കല്ലൂർ: കൽപറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിനു കപ്പേളയിൽ ഫാ. ജോയ് കൊടിയൻ കൊടിയേറ്റം നടത്തി. തിരുനാളിന് ഒരുക്കമായുള്ള നവനാൾ തിരുക്കർമങ്ങൾ എല്ലാ ദിവസവും വൈകീട്ട് 5.30 ന് ദിവ്യബലി, ലദീഞ്ഞ്, നെവേന ഉണ്ടായിരിക്കും.
14 ന് തിരുനാൾദിനം രാവിലെ 6.30 ന് ദിവ്യബലി. 9.30 ന് കപ്പേളയിൽ ലദീഞ്ഞ്, നൊവേന, ഊട്ടുവെഞ്ചരിപ്പ്,
തുടർന്ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. സിബിൻ വാഴപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും. ഫാ.ഡോ. ആന്റോ ചുങ്കത്ത് സന്ദേശം നൽകും. തുടർന്ന് തിരുനാൾ ഊട്ട്. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. പോളി കണ്ണൂക്കാടൻ, കൈക്കാരൻമാരായ ജാക്സൻ പാലാട്ടി, ജോസ് കൈതാരത്ത്, ഡേവീസ് വടക്കേത്തല, ജനറൽ കൺവീനർ സൈമൺ കോലങ്കണ്ണി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
Tags : nattu vishesham Flag hoisted Kalparamba Phorona