ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ 308-ാം തിരുനാളിന്റെ നവനാൾ തിരുക്കർമങ്ങൾ വികാരി ഫാ. വർഗീസ് കുത്തൂരിന്റെ കാർമികത്വത്തിൽ തുടക്കംകുറിച്ചു. ശേഷം തിരുനാൾ കൊടിയേറ്റം നടത്തി. 13,14 തീയതികളിലാണു തിരുനാൾ.
നാളെമുതൽ എല്ലാ ദിവസവും വൈകിട്ട് ആറിന് ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും.
സഹവികാരിമാരായ ഫാ. ഡേവിസ് പുലിക്കോട്ടിൽ, ഫാ. ജിജോ തറയിൽ, ഡീക്കൻ സിറിൽ വട്ടക്കാട്ടുശേരി എന്നിവർ സഹകാർമികരായിരുന്നു. കൈക്കാരന്മാരായ ജയ്സണ് പ്ലാക്കൽ, ഷോ ണി അക്കര, ഷാജു പടിക്കല, ജോ ഫി ജോസ് ചിറമ്മൽ എന്നിവർ നേ തൃത്വം നൽകി.
Tags : nattu vishesham Flag hoisted Ollur Forona Church