x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ ക​വ​ർ​ച്ച


Published: July 8, 2026 07:12 AM IST | Updated: July 8, 2026 07:12 AM IST

ആ​ലു​വ: ര​ണ്ടു മാ​സ​മാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ട്ടി​ൽ ക​വ​ർ​ച്ച. ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര മ​ണ​പ്പു​റം റോ​ഡി​ലെ രാ​ജി​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ന​ഷ്ട​പ്പെ​ട്ട​ത് എ​ന്താ​ണെ​ന്ന് ഉ​ട​മ വ​ന്ന ശേ​ഷ​മേ അ​റി​യാ​നാ​കൂ.

ഭ​ർ​ത്താ​വ് മ​ര​ണ​മ​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് രാ​ജി മ​ക​നൊ​പ്പം ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ബം​ഗ​ളൂ​രു​വി​ലാ​ണ്. ബ​ന്ധു​വാ​യ സ്ത്രീ ​വീ​ടി​ന് മു​ന്നി​ലു​ള്ള കൂ​വ​ള​മ​ര​ത്തി​ൽ നി​ന്ന് ഇ​ല​പ​റി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ വാ​തി​ലു​ക​ളും മ​റ്റും കു​ത്തി​പ്പൊ​ളി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.


ബം​ഗ​ളൂ​രു​വി​ൽ നി​ന്നും വീ​ട്ടു​ട​മ​സ്ഥ എ​ത്തി​യ ശേ​ഷം കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ക്കും. ആ​ലു​വ റൂ​റ​ൽ എ​സ്പി​യു​ടേ​യും മ​ന്ത്രി അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ​യും വീ​ടി​ന് സ​മീ​പ​മാ​ണ് മോ​ഷ​ണം ന​ട​ന്ന വീ​ട്.

Tags : nattu vishesham Robbery locked house

Recent News

Corehub Up