x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​സി​എ​ഫി​ന് വീണ്ടും തീ​യി​ട്ടു; വ്യാപകപ്ര​തി​ഷേ​ധം


Published: July 8, 2026 07:04 AM IST | Updated: July 8, 2026 07:04 AM IST

മൂ​വാ​റ്റു​പു​ഴ : മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡി​ലെ എ​യ്ഞ്ച​ല്‍ വോ​യ്‌​സ് ക​നാ​ല്‍ ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മെ​റ്റീ​രി​യ​ല്‍ ക​ള​ക്ഷ​ന്‍ ഫെ​സി​ലി​റ്റി​ക്ക് (എം​സി​എ​ഫ്) വീ​ണ്ടും സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ തീ​യി​ട്ടു. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് പൊ​തു​മു​ത​ലി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത്. ചാ​ക്കു​ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു.

പ്​ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ക​ത്തി​യ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ പു​ക പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 17ന് ​രാ​ത്രി 8.30ഓ​ടെ ഇ​തേ എം​സി​എ​ഫി​ന് തീ​യി​ട്ടി​രു​ന്നു. അ​ന്ന് തീ ​ആ​ളി​പ്പ​ട​രു​ന്ന​തി​ന് മു​മ്പ് നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ​ത്തി അ​ണ​ച്ച​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. വേ​ന​ല്‍​ക്കാ​ല​ത്ത് പ​രി​സ​ര​ത്തെ ഉ​ണ​ങ്ങി​യ ച​പ്പു​ച​വ​റു​ക​ളി​ലേ​ക്കും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും തീ ​പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

ആ​ദ്യ സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​റാ​ടി പ​ഞ്ചാ​യ​ത്ത് മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും അ​തേ എം​സി​എ​ഫി​ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി തീ​യി​ട്ട​ത്. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളി​ലും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി എ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു.

എം​സി​എ​ഫ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പൊ​തു​സ്ഥാ​പ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ രാ​ത്രി​കാ​ല പോ​ലീ​സ് പെ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നാ​യി സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യും ഗൗ​ര​വ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ച്ച​യാ​യി പൊ​തു​മു​ത​ലു​ക​ള്‍ ല​ക്ഷ്യ​മി​ട്ട് ന​ട​ക്കു​ന്ന ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : nattu vishesham MCF set on fire again

Recent News

Corehub Up