x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാട്ടർ ടാ​ങ്ക് പൊളിച്ചു; ഭീ​ഷ​ണി​യൊ​ഴി​ഞ്ഞു


Published: July 8, 2026 07:00 AM IST | Updated: July 8, 2026 07:00 AM IST

കോ​ല​ഞ്ചേ​രി: പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്തി​ലെ വ​ട​യാ​മ്പാ​ത്ത് മ​ല​യ്ക്ക് സ​മീ​പം ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന വി​ധം അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ല​നി​ന്ന വാ​ട്ട​ർ ടാ​ങ്ക് പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് പൊ​ളി​ച്ചു​നീ​ക്കി. ജ​ന​വാ​സ മേ​ഖ​ല​യാ​യ ഇ​വി​ടെ സ​മീ​പ​വാ​സി​ക​ൾ​ക്ക് പേ​ടി​സ്വ​പ്ന​മാ​യി ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി നി​ല​നി​ന്ന ടാ​ങ്കാ​ണ് പൊ​ളി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​ണ് ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ വ​ട​യാ​മ്പാ​ത്ത് മ​ല​യി​ൽ ടാ​ങ്ക് സ്ഥാ​പി​ച്ച​ത്. 1983-84 കാ​ല​ഘ​ട്ട​ത്തി​ൽ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി പ​ട്ടി​മ​റ്റം ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ നി​ർ​മി​ച്ച ഈ ​ടാ​ങ്കി​ന് ര​ണ്ട് ല​ക്ഷം ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ചോ​ർ​ച്ച​യും ബ​ല​ക്ഷ​യ​വും മൂ​ലം 2018 മു​ത​ൽ ടാ​ങ്ക് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.

ഏ​തു​സ​മ​യ​ത്തും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​ർ ഏ​റെ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. സ​മീ​പ​ത്ത് ​പു​ത്ത​ൻ​കു​രി​ശ് - ക​രി​മു​ക​ൾ റോ​ഡും പ​ഞ്ചാ​യ​ത്ത് റോ​ഡും സ്ഥി​തി ചെ​യ്യു​ന്ന​തി​നാ​ൽ ടാ​ങ്ക് ത​ക​ർ​ന്നു​വീ​ണാ​ൽ വ​ലി​യ ദു​ര​ന്ത​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് വാ​ർ​ഡ് അം​ഗം വി​ഷ​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ക്കു​ക​യും ടാ​ങ്ക് അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ല​വി​ഭ​വ മ​ന്ത്രി​ക്കും പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ വി​ഷ​യ​മെ​ത്തി​യ​തോ​ടെ അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു​നീ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി തോ​മ​സ് നി​ർ​ദേ​ശം ന​ൽ​കി. തു​ട​ർ​ന്നാ​ണ് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ന​ട​പ​ടി സ്വീ​ക​രി​ച്ച് ടാ​ങ്ക് പൊ​ളി​ച്ചു​മാ​റ്റി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ്ക്ക് ഇ​തോ​ടെ വി​രാ​മ​മാ​യി. സ​മീ​പ മേ​ഖ​ല​ക​ൾ​ക്ക് മു​ഴു​വ​ൻ സു​ര​ക്ഷ​യും ഒ​രു​ക്കി​യ ശേ​ഷ​മാ​ണ് ടാ​ങ്ക് പൊ​ളി​ച്ച​ത്.

പൊ​തു​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ നീ​ക്ക​മാ​ണ് വി​ജ​യ​ത്തി​ലെ​ത്തി​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

Tags : nattu vishesham Water tank demolished

Recent News

Corehub Up