x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​സി​സി പ്ര​ഖ്യാ​പി​ച്ച​തി​ൽ 18 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

വെബ് ഡെസ്ക്
Published: October 1, 2026 03:04 AM IST | Updated: October 1, 2026 03:04 AM IST

വീ​ടു​ക​ൾ നി​ർ​മാ​ണ ഘ​ട്ട​ത്തി​ൽ.

മേ​പ്പാ​ടി: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​ദു​ര​ന്ത ബാ​ധി​ത​ർ​ക്കാ​യി കോ​ണ്‍​ഗ്ര​സ് നി​ർ​മി​ക്കു​ന്ന 18 വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി കു​ന്ന​ന്പ​റ്റ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു.
കു​ന്ന​ന്പ​റ്റ​യി​ൽ കെ​പി​സി​സി വി​ല​യ്ക്കു വാ​ങ്ങി​യ അ​ഞ്ച​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് നി​ർ​മാ​ണ അ​നു​മ​തി ല​ഭി​ച്ച വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. കെ​പി​സി​സി, ഡി​സി​സി, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി എ​ന്നീ മൂ​ന്ന് പേ​രു​ക​ളി​ലാ​ണ് അ​ഞ്ച​ര ഏ​ക്ക​ർ ഭൂ​മി വാ​ങ്ങി​യി​ട്ടു​ള്ള​ത്. മ​ല​പ്പു​റം മ​ഞ്ചേ​രി ആ​സ്ഥാ​ന​മാ​യു​ള്ള സ്വ​കാ​ര്യ നി​ർ​മാ​ണ ക​ന്പ​നി​യാ​ണ് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്. 18 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കോ​ണ്‍​ഗ്ര​സ് വീ​ടു​ക​ൾ ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. എ​ട്ട് സെ​ന്‍റി​ൽ മൂ​ന്ന് ബെ​ഡ് റൂം, ​ഹാ​ൾ, അ​ടു​ക്ക​ള എ​ന്നി​വ അ​ട​ങ്ങി​യ 1050 ച​തു​ര​ശ്ര​അ​ടി വി​സ്തീ​ർ​ണ​മു​ള്ള വീ​ടു​ക​ളാ​ണ് ഓ​രോ കു​ടും​ബ​ത്തി​നും ന​ൽ​കു​ന്ന​ത്. 100 വീ​ടു​ക​ളാ​ണ് കെ​പി​സി​സി ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച​ത്. 52 വീ​ടു​ക​ൾ, ക​ളി​സ്ഥ​ലം, അ​ങ്ക​ണ​വാ​ടി എ​ന്നി​വ​യ​ട​ങ്ങി​യ മി​നി ടൗ​ണ്‍​ഷി​പ്പ് ആ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ബാ​ക്കി​യു​ള്ള​വ ഘ​ട്ടം ഘ​ട്ട​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മു​സ്‌​ലിം ലീ​ഗ് നി​ർ​മി​ച്ച് ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ ക​ന്പ​നി ത​ന്നെ​യാ​ണ് കോ​ണ്‍​ഗ്ര​സ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​വും ന​ട​ത്തു​ന്ന​ത്. വീ​ട് നി​ർ​മാ​ണം വൈ​കു​ന്ന​ത് ഏ​റെ രാ​ഷ്‌​ട്രീ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ആ​ക്ഷേ​പ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up