x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വാ​റി​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കാ​നു​ള്ള പ​ഞ്ചാ​യ​ത്തി​ന്‍റെ നീ​ക്കം പ്ര​തി​ഷേ​ധാ​ര്‍​ഹം: സി​പി​എം

വെബ് ഡെസ്ക്
Published: October 1, 2026 03:03 AM IST | Updated: October 1, 2026 03:03 AM IST

പ്രതീകാത്മക ചിത്രം

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ഴ് ക്വാ​റി​ക​ള്‍​ക്ക് പു​തി​യ​താ​യി അ​നു​മ​തി ന​ല്‍​കാ​നു​ള്ള പ​ഞ്ചാ​യ​ത്തി​ന്‍റെ നീ​ക്കം അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് സി​പി​എം മു​ള്ള​ന്‍​കൊ​ല്ലി ലോ​ക്ക​ല്‍ ക​മ്മി​റ്റി പ്ര​സ്ഥാ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ക്വാ​റി ഉ​ട​മ​ക​ളും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ക്വാ​റി​ക​ള്‍ വ​രു​ന്ന​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും മ​ഴ​കു​റ​വും മൂ​ലം ക​ടു​ത്ത വ​ര​ള്‍​ച്ച​യാ​ണ് പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കു​ടി​വെ​ള്ള​ത്തി​നു പോ​ലും രൂ​ക്ഷ​മാ​യ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന ഈ ​സ​മ​യ​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​സം​ഗ​ത മൂ​ല​മാ​ണ് കോ​ട​തി അ​നു​മ​തി​യു​മാ​യി ക്വാ​റി മാ​ഫി​യ രം​ഗ​ത്ത് വ​രു​ന്ന​ത്.

ഇ​തി​നെ​തി​രേ സി​പി​എം ബ​ഹു​ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. യോ​ഗ​ത്തി​ല്‍ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​എ​സ്. സു​രേ​ഷ് ബാ​ബു, ഏ​രി​യ സെ​ക്ര​ട്ട​റി ബൈ​ജു ന​മ്പി​കൊ​ല്ലി, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സി.​പി. വി​ന്‍​സെ​ന്‍റ്, പി.​ജെ. പൗ​ലോ​സ്, കെ.​വി. ജോ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up