x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​ർ​ച്ചസ​ദ്യ​യ്ക്ക് ക​ല​വ​റ നി​റ​ച്ചു

വെബ് ഡെസ്ക്
Published: October 1, 2026 03:49 AM IST | Updated: October 1, 2026 03:49 AM IST

കോ​ത​മം​ഗ​ലം ക​ന്നി 20 പെ​രു​ന്നാ​ൾ നേ​ർ​ച്ച സ​ദ്യ​ക്കു​ള്ള ഉ​ൽ​പ്പ​ന്ന ശേ​ഖ​ര​ണം ക​ല​വ​റ നി​റ​യ്ക്ക​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ത​മം​ഗ​ലം : കോ​ത​മം​ഗ​ലം ക​ന്നി 20 പെ​രു​ന്നാ​ൾ നേ​ർ​ച്ച​സ​ദ്യ​യ്ക്കു​ള്ള ഉ​ൽ​പ്പ​ന്ന ശേ​ഖ​ര​ണം ക​ല​വ​റ നി​റ​യ്ക്ക​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ത്യൂ​സ് മാ​ർ അ​ന്തി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഭാ​നു​മ​തി രാ​ജു, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​കാ​രി ഫാ. ​സാ​ജു കു​രി​ക്ക​പി​ള്ളി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​സി​ബി ഇ​ട​പ്പു​ള​വ​ൻ, ഫാ. ​എ​ൽ​ദോ​സ് ചെ​ങ്ങ​മ​നാ​ട്ട്, ഫാ. ​നോ​ബി വെ​ട്ടി​ച്ചി​റ, ഫാ. ​അ​മ​ൽ കു​ഴി​ക​ണ്ട​ത്തി​ൽ, ഫാ. ​സി​ച്ചു രാ​ജു, ത​ന്നാ​ണ്ട് ട്ര​സ്റ്റി​മാ​രാ​യ ബേ​ബി പാ​റേ​ക്ക​ര, ബി​നോ​യ്‌ മ​ണ്ണ​ഞ്ചേ​രി, വ​ർ​ക്കിം​ഗ് ക​മ്മ​റ്റി​യം​ഗം​ങ്ങ​ളാ​യ കെ.​കെ. ജോ​സ​ഫ്, ബേ​ബി ആ​ഞ്ഞി​ലി​വേ​ലി, സ​ലിം ചെ​റി​യാ​ൻ, ഡോ. ​റോ​യ് എം. ​ജോ​ർ​ജ്, എ​ബി ചേ​ലാ​ട്ട്, ഏ​ലി​യാ​സ് വ​ർ​ഗീ​സ്, മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യ​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ന്നി 20 പെ​രു​ന്നാ​ൾ വി​ള​വെ​ടു​പ്പി​ന്‍റെ​യും കൂ​ടെ പെ​രു​ന്നാ​ളാ​യി​ട്ട് പ​ണ്ട് കാ​ല​ങ്ങ​ളി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്നു. അ​തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി നാ​നാ ജാ​തി മ​ത​സ്ഥ​രാ​യ ആ​ളു​ക​ൾ വ​ഴി​പാ​ടാ​യി ഫ​ല​മൂ​ലാ​ദി​ക​ൾ സ​മ​ർ​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ വി​ശു​ദ്ധ അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക്കു​ര്യാ​ക്കോ​സ് മാ​ർ ദി​യ​സ്കോ​റോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം.

കാ​ൽ​ന​ട തീ​ർ​ഥാ​ട​ക​ർ​ക്ക് നാ​ളെ വൈ​കി​ട്ട് സ്വീ​ക​ര​ണം

കോ​ത​മം​ഗ​ലം മാ​ർ​ത്തോമ ചെ​റി​യ പ​ള്ളി​യി​ൽ ക​ബ​റ​ട​ങ്ങി​യി​ട്ടു​ള്ള പ​രി​ശു​ദ്ധ എ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ (ക​ന്നി 20 പെ​രു​ന്നാ​ളി​ന് ) പ​രി​ശു​ദ്ധ ബാ​വ​യു​ടെ ക​ബ​ർ വ​ണ​ങ്ങി അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​ന് നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്ത് നി​ന്ന് ര​ണ്ട് ദി​വ​വ​സ​മാ​യി കാ​ൽ​ന​ട​യാ​യി പു​റ​പ്പെ​ട്ടി​ട്ടു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് നാ​ളെ കോ​ത​മം​ഗ​ലം ന​ഗ​ര​ത്തി​ൽ പൗ​രാ​വ​ലി​യും പ​ള്ളി​യി​ൽ പ​ള്ളി​യി​ൽ വൈ​ദി​ക​രും മാ​നേ​ജിം​ഗ് ക​മ്മ​റ്റി​യു ഇ​ട​വ​കാം​ഗ​ങ്ങ​ളും സ്വി​ക​ര​ണം ന​ൽ​കും.
നാ​ളെ രാ​വി​ലെ 7.15 ന് ​വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. മാ​ത്യൂ​സ് മാ​ർ അ​ന്തി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മേ​മ്പൂ​ട്ടി​ൽ നി​ന്ന് പ​ള്ളി ഉ​പ​ക​ര​ണ​ങ്ങ​ൾ പ​ള്ളി​യ​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഹൈ​റേ​ഞ്ച്, പ​ടി​ഞ്ഞാ​റ്, വ​ട​ക്ക്, പോ​ത്താ​നി​ക്കാ​ട് എ​ന്നീ മേ​ഖ​ല​ക​ളി​ൽ നി​ന്നും കാ​ൽ​ന​ട​യാ​യി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക സം​ഘ​ത്തെ വൈ​ദി​ക​രും പ​ള്ളി ഭ​ര​ണ സ​മി​തി​യും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും.
തു​ട​ർ​ന്ന് സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​ന് ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക മാ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​വും മ​റ്റു മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ സ​ഹ​കാ​ർ​മി​ക​ത്വ​വും വ​ഹി​ക്കും. രാ​ത്രി 10 ന് 151 ​പൊ​ൻ - വെ​ള്ളി കു​രി​ശു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ഗ​രം ചു​റ്റി പ്ര​ദ​ക്ഷി​ണം ന​ട​ത്തും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ രാ​ത്രി 10 വ​രെ പ​ള്ളി​യി​ൽ എ​ത്തു​ന്ന മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​ർ​ക്കും നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം പ​ള​ളി​യു​ടെ പ​ടി​ഞ്ഞാ​റു​വ​ശ​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ ന​ട​ക്കും. പെ​രു​ന്നാ​ൾ ആ​ഘോ​ഷ ദി​വ​സ​ങ്ങ​ളി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ കാ​ൽ ന​ട തീ​ർ​ഥ​യാ​ത്ര​യാ​യി എ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത പെ​രു​ന്നാ​ളി​നു​ണ്ട്. പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി , പ്രൈ​വ​റ്റ് ബ​സു​ക​ളും സ്പെ​ഷ​ൽ സ​ർ​വീ​സ് ന​ട​ത്തും.
നാ​ളെ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം

ക​ന്നി 20 പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ കോ​ത​മം​ഗ​ലം ന​ഗ​ര​ത്തി​ൽ നാ​ളെ പോ​ലീ​സ് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ പി​റ്റേ​ന്ന് വൈ​കു​ന്നേ​രം നാ​ലു വ​രെ പ്ര​ധാ​ന റോ​ഡി​ൽ പി.​ഒ ജം​ഗ്ഷ​ൻ മു​ത​ൽ കോ​ഴി​പ്പി​ള്ളി ജം​ഗ്ഷ​ൻ വ​രെ ഇ​രു​വ​ശ​ത്തേ​ക്കും വാ​ഹ​ന ഗ​താ​ഗ​ത​വും റോ​ഡ് സൈ​ഡി​ലു​ള്ള പാ​ർ​ക്കിം​ഗും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തു നി​ന്നും കോ​ത​മം​ഗ​ലം ഭാ​ഗ​ത്തേ​ക്കു​ള​ള വാ​ഹ​ന​ങ്ങ​ൾ നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പ​മു​ള്ള ഗ്രീ​ൻ​വാ​ലി സ്കൂ​ൾ- ത​ങ്ക​ളം റോ​ഡ് വ​ഴി ത​ങ്ക​ളം ജം​ഗ്ഷ​നി​ൽ എ​ത്തു​ന​ന​തി​നു മു​മ്പാ​യി ത​ങ്ക​ളം സ​ൺ​ഡേ സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ആ​ലും​മാ​വ് ജം​ഗ്ഷ​നി​ൽ നി​ന്നും വ​ല​ത്തോ​ട്ട് പ്ര​വേ​ശി​ച്ച് ത​ങ്ക​ളം ആ​ലും​മാ​വ്- ഐ​എം​എ റോ​ഡ് വ​ഴി ബൈ​പാ​സ് റോ​ഡി​ൽ പ്ര​വേ​ശി​ച്ച് മ​ല​യി​ൻ കീ​ഴ് ജം​ഗ്ഷ​നി​ൽ​ൽ നി​ന്നും വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ഹൈ​റേ​ഞ്ച് ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം.
ഹൈ​റേ​ഞ്ച് ഭാ​ഗ​ത്തു നി​ന്നും മു​വ്വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്കു​ള​ള വാ​ഹ​ന​ങ്ങ​ൾ കോ​ഴി​പ്പി​ള്ളി - ത​ങ്ക​ളം ന്യൂ ​ബൈ​പ്പാ​സ് റോ​ഡ് വ​ഴി ത​ങ്ക​ളം ജം​ഗ്ഷ​നി​ൽ എ​ത്തി എ.​എം റോ​ഡ് ക്രോ​സ് ചെ​യ്‌​ത്‌ നേ​രെ ക​ല ജം​ഗ്ഷ​നി​ൽ എ​ത്തി വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം.

പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തു നി​ന്നും ഹൈ​റേ​ഞ്ച്, ഭൂ​ത​ത്താ​ൻ​കെ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ത​ങ്ക​ളം ബൈ​പാ​സ് ജം​ഗ്ഷ​നി​ൽ നി​ന്നും ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ത​ങ്ക​ളം -മ​ല​യി​ൻ​കീ​ഴ് ബൈ​പ്പാ​സ് റോ​ഡു വ​ഴി പോ​ക​ണം.

മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു നി​ന്നും ഹൈ​റേ​ഞ്ച്, ഭൂ​ത​ത്താ​ൻ​കെ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ൾ​വി​മ​ല​ഗി​രി ജം​ഗ്ഷ​നി​ൽ നി​ന്നും ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ത​ങ്ക​ളം - വി​മ​ല​ഗി​രി റോ​ഡു വ​ഴി ത​ങ്ക​ളം ബൈ​പാ​സ് ജം​ഗ്ഷ​നി​ൽ എ​ത്തി എ.​എം റോ​ഡ്ക്രോ​സ് ചെ​യ്‌​ത്‌ നേ​രെ ത​ങ്ക​ളം - മ​ല​യി​ൻ​കീ​ഴ് ബൈ​പാ​സ് റോ​ഡു വ​ഴി പോ​കേ​ണ്ട​താ​ണ്.
മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്ന് ഹൈ​റേ​ഞ്ച് ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള ദീ​ർ​ഘ​ദൂ​ര യാ​ത്ര വാ​ഹ​ന​ങ്ങ​ൾ പു​തു​പ്പാ​ടി -വാ​ര​പ​പെ​ട്ടി - അ​ടി​വാ​ട് - ഊ​ന്നു​ക​ൽ റോ​ഡി​ൽ കൂ​ടി പോ​കേ​ണ്ട​താ​ണ്.

പോ​ത്താ​നി​ക്കാ​ട് നി​ന്നും മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും പോ​കു​ന്ന ഹെ​വി വാ​ഹ​ന​ങ്ങ​ള​ൾ ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ള വാ​ട്ട​ർ അ​ഥോ​രി​റ്റി - എം​എ കോ​ള​ജ് റോ​ഡി​ലൂ​ടെ പോ​കേ​ണ്ട​താ​ണ്. ഹൈ​റേ​ഞ്ച്, ചേ​ലാ​ട് ഭാ​ഗ​ത്തു നി​ന്നും കോ​ത​മം​ഗ​ല​ത്ത് ട്രി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന കെ.​എ​സ്ആ​ർ​ടി​സി, പ്രൈ​വ​റ്റ് ബ​സു​ക​ൾ അ​ര​മ​ന​പ്പ​ടി ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ൽ ആ​ളെ ഇ​റ​ക്കി ബൈ​പ്പാ​സ് റോ​ഡി​ന്‍റെ കി​ഴ​ക്കു ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്യേ​ണ്ട​തും പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ കോ​ഴി​പ്പി​ള്ളി - ത​ങ്ക​ളം ബൈ​പ്പാ​സ് റോ​ഡു വ​ഴി പോ​കേ​ണ്ട​തു​മാ​ണ്.

പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തു നി​ന്നും കോ​ത​മം​ഗ​ല​ത്ത് ഗ​ല​ത്ത് ട്രി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ന​ങ്ങേ​ലി​പ്പ​ടി​യി​ൽ നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ത​ങ്ക​ളം കാ​ക്ക​നാ​ട് നാ​ലു​വ​രി പാ​ത - ക​ല ജം​ഗ്ഷ​ൻ വ​ഴി ഡി​പ്പോ​യി​ലേ​ക്ക് പോ​ക​ണം.

Tags : NattuVishesham DistrictNews

Recent News

Corehub Up