അറസ്റ്റിലായ സൽമാൻ ഫാരിസ്
ഉളിക്കൽ: മാട്ടറയിലെ ഇറച്ചി വ്യാപാരി മനോജിന്റെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന രണ്ടുലക്ഷം രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞ കേസിൽ പ്രതിയെ ഉളിക്കൽ പൊലിസ് എറണാകുളത്തുനിന്നു പിടികൂടി.
മലപ്പുറം സ്വദേശി സൽമാൻ ഫാരിസ് (27) ആണ് അറസ്റ്റിലായത്. ഒരു മാസം മുന്പായിരുന്നു മോഷണം.
സംഭവത്തിനുശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതി. എറണാകുളത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലിസ് പിടികൂടിയത്. ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയബാബുവിന്റെ നിർദേശപ്രകാരം ഉളിക്കൽ സ്റ്റേഷൻ എസ്ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ എസ്ഐ റെജികുമാർ, എസ്സിപിഒ ഷാജി, ജില്ലാ പൊലിസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളായ ജയദേവ്, ഷിജോയ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : NattuVishesham DistrictNews