മലപ്പട്ടം എകെഎസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നെൽക്കൃഷിയുടെ ഭാഗമായുള്ള രണ്ടാംവിള നടീൽ ഉത്സവം.
മലപ്പട്ടം: എകെഎസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നെൽക്കൃഷിയുടെ രണ്ടാം വിള നടീൽ ഉത്സവം സംഘടിപ്പിച്ചു. നെൽകൃഷിയോടും കാർഷിക സംസ്കാരത്തോടും വിദ്യാർഥികൾക്ക് താത്പര്യം വളർത്തുക, മണ്ണിനെയും കൃഷിയെയും അടുത്തറിയാൻ അവസരമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചൂളിയാട് നവോദയ വായനശാല പരിസരത്ത് നടന്ന പരിപാടി എസ്പിസി പ്രോജക്ട് ജില്ലാ നോഡൽ ഓഫിസറായ കണ്ണൂർ സിറ്റി എഎസ്പി ഷാജി വർഗീസ് ഉദ്ഘാടനം ചെയ്തു. മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് പി.പി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ മുഖ്യാധ്യാപിക കെ. ബിന്ദു ആമുഖ പ്രഭാഷണം നടത്തി. മലപ്പട്ടം കൃഷി ഓഫിസർ വി.വി. അജീഷ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഐ.വി. ഒതേനൻ, മയ്യിൽ എസ്ഐ നിജിൽ രാജ്, എസ്പിസി പ്രൊജക്ട് കണ്ണൂർ എഡിഎൻഒ കെ. രാജേഷ്, സ്കൂൾ പിടിഎ പ്രസിഡന്റ് എം.എം. സജിത്ത്, മദർ പിടിഎ പ്രസിഡന്റ് എ.വി. ഷിനി, പാടശേഖര സമിതി സെക്രട്ടറി കെ.കെ. നാരായണൻ, പ്രസിഡന്റ് കെ.വി. വിജയൻ, മലപ്പട്ടം കൃഷി ഭവൻ അസിസ്റ്റന്റ് കൃഷി ഓഫിസർ എൽ.എം. മധുസൂദനൻ, എസ്പിസി സിപിഒ സി. വത്സല എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews