വടക്കഞ്ചേരി: വള്ളിയോട് സെന്റ് മേരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിന്റെ നേതൃത്വത്തിൽ സാങ്കേതിക മികവും സർഗാത്മകതയും സമന്വയിക്കുന്ന ടെക്- ഇന്നൊവേഷൻസ് എന്ന പേരിലുള്ള ടെക്സ്പോ-26 സാങ്കേതിക- സാംസ്കാരിക പരിപാടി ആറിന് നടക്കും.
വിദ്യാർഥികളിലെ സാങ്കേതിക മികവും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങളും പ്രദർശനങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഇമാജിൻ എക്ട്രാ എന്ന പേരിൽ ഐഡിയ ഹാക്കത്തൺ, ക്രാഫ്റ്റ് എക്ട്രാ പ്രോട്ടോടൈപ്പ് ഹാക്കത്തൺ, റീൽസ് കോമ്പറ്റീഷൻ, ടാലന്റ് എക്സ്പോ, ഗെയിം സോൺ തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോൺ സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ്, പുതിയ തലമുറയിലെ സാങ്കേതിക ആശയങ്ങൾ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുന്ന പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്.
വിദ്യാർഥികൾക്ക് തങ്ങളുടെ പുതുമയുള്ള ആശയങ്ങളും സാങ്കേതിക കഴിവുകളും അവതരിപ്പിക്കാനും മത്സരിക്കാനും പഠിക്കാനും അവസരമൊരുക്കുകയാണ് ടെക്സ്പോ ലക്ഷ്യംവയ്ക്കുന്നതെന്ന് കോളജ് അധികൃതർ പറഞ്ഞു.
Tags : NattuVishesham DistrictNews