അതിരൂപതാദിനാഘോഷ സംഘാടകസമിതിയുടെ സംയുക്ത സമാപനയോഗം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിൽ കഴിഞ്ഞ മേയിൽ നടന്ന 139ാം അതിരൂപതാദിനാഘോഷ സംഘാടകസമിതിയുടെ സംയുക്ത സമാപനയോഗം ബിഷപ്സ് ഹൗസ് ഹാളിൽ ചേർന്നു. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനംചെയ്തു. വികാരി ജനറാൾ മോൺ. ജോസ് കോനിക്കര അധ്യക്ഷത വഹിച്ചു.
അതിരൂപത ഫിനാൻസ് ഓഫീസർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, വടക്കാഞ്ചേരി ഫൊറോന കൗൺസിൽ സെക്രട്ടറി അഡ്വ. എഡിസൺ തോമസ്, ഫാ. ജിജോ മുരിങ്ങാത്തേരി, ഫാ. ചാക്കോ ചിറമ്മൽ, ഫാ. ആൽവിൻ പട്ട്യേക്കൽ, ജിൻസൻ പോൾ വടക്കൻ, ജോയി ചിറ്റിലപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
വടക്കാഞ്ചേരി ഫൊറോന വികാരി ഫാ. വർഗീസ് തരകൻ ഫയൽ കൈമാറി. ഡയാലിസിസ് കൂപ്പണുകൾ മാർ ആൻഡ്രൂസ് താഴത്തിൽനിന്ന് തിരൂർ ഇടവകാംഗം ലിയോ പോൾ ഏറ്റുവാങ്ങി.
140-ാം അതിരൂപതാദിനാഘോഷം എരുമപ്പെട്ടിയിൽ നടക്കും.
Tags : NattuVishesham DistrictNews