x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രെെ​സ്റ്റ് കോ​ള​ജി​ന്‍റെ കം​പ്ര​സ്ഡ് ബ​യോ​ഗ്യാ​സ് പ്രോജ​ക്ടി​ന് അം​ഗീ​കാ​രം

വെബ് ഡെസ്ക്
Published: October 1, 2026 06:35 AM IST | Updated: October 1, 2026 06:35 AM IST

ക്രൈ​സ്റ്റ് കോ​ള​ജി​ന്‍റെ കം​പ്ര​സ്ഡ് ബ​യോ​ഗ്യാ​സ് (സി​ബി​ജി) പ്ലാ​ന്‍റ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം​ന​ല്‍​കു​ന്ന ഫാ.​ഡോ. വി​ന്‍​സ​ന്‍റ് നീ​ല​ങ്കാ​വി​ല്‍, ഡോ. ​സു​ബി​ന്‍ കെ. ​ജോ​സ് എ​ന്നി​വ​രെ പ്ര​ഫ.ഡോ.

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് കം​പ്ര​സ്ഡ് ബ​യോ​ഗ്യാ​സ്(​സി​ബി​ജി) പ്ലാ​ന്‍റ് പ്രോ​ജ​ക്ടി​ന് കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സം​യു​ക്ത​മാ​യി 37 ല​ക്ഷം രൂ​പ​യു​ടെ അം​ഗീ​കാ​രം​ന​ല്‍​കി.

സു​സ്ഥി​ര ഊ​ര്‍​ജം, മാ​ലി​ന്യ സം​സ്‌​ക​ര​ണം, കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ ക്യാ​മ്പ​സ് എ​ന്നീ ല​ക്ഷ്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കോ​ള​ജി​ലെ ക്രൈ​സ്റ്റ് അ​ഗ്രോ ഇ​ന്ന​വേ​ഷ​ന്‍ പാ​ര്‍​ക്കി​ല്‍ (സി​എ​ഐ​പി) ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഗോ​ബ​ര്‍​ധ​ന്‍ പ​ദ്ധ​തി, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ശു​ചി​ത്വ മി​ഷ​ന്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് 37 ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം​ല​ഭി​ച്ച​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദി​വ​സേ​ന കോ​ള​ജ് കാ​ന്‍റി​ന്‍, ഹോ​സ്റ്റ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍, പ​ച്ച​ക്ക​റി അ​വ​ശി​ഷ്ട​ങ്ങ​ള്‍, ചാ​ണ​കം എ​ന്നി​വ ഇ​ന്ധ​ന​മാ​ക്കി മാ​റ്റും. നി​ര്‍​മാ​ണം​തു​ട​ങ്ങി ആ​റു​മാ​സ​ത്തി​ന​കം ക​മ്മി​ഷ​ന്‍ ചെ​യ്യാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം​ന​ല്‍​കു​ന്ന ഫാ.​ഡോ. വി​ന്‍​സ​ന്‍റ് നീ​ല​ങ്കാ​വി​ല്‍, ഡോ. ​സു​ബി​ന്‍ കെ. ​ജോ​സ് എ​ന്നി​വ​രെ സം​സ്ഥാ​ന എ​ഫ്‌​വൈ​യു​ജി​പി റി​വ്യൂ ക​മ്മി​റ്റി അം​ഗ​മാ​യ പ്ര​ഫ. ഡോ. ​ഗ്ലാ​ഡ്‌​സ​ണ്‍ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു.

ഈ ​പ​ദ്ധ​തി ക്രൈ​സ്റ്റ് കോ​ള​ജി​നെ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ കോ​ള​ജു​ക​ളി​ല്‍ ഒ​ന്നാ​യി​മാ​റ്റു​ന്ന​തി​നു​ള്ള വ​ലി​യ ചു​വ​ടു​വ​യ്പാ​ണെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് പ​റ​ഞ്ഞു..

Tags : NattuVishesham DistrictNews

Recent News

Corehub Up