തൃശൂർ: ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ചു ശക്തൻ നഗറിലെ ആകാശപാതയിൽ മഹാത്മാഗാന്ധിയുടെ അത്യപൂർവമായ നൂറുചിത്രങ്ങളുടെ പ്രദർശനം നാളെ മുതൽ നാലുവരെ നടക്കും.
1906 മുതൽ 1948 വരെ ഇന്ത്യയിലെ വിവിധ ഭാഷാപത്രങ്ങളിൽ പ്രസിദ്ധീകരിച്ച നൂറു കാർട്ടൂണുകളും പ്രദർശിപ്പിക്കും. രാവിലെ പത്തുമുതൽ വൈകീട്ട് ആറുവരെ നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.
വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30നു മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിക്കും. വിചാർ വിഭാഗ് ജില്ലാ പ്രസിഡന്റ് ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിക്കും. അഡ്വ. സഞ്ജീവ് അന്പലപ്പാട്ട് മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി മേയർ എ. പ്രസാദ് വിശിഷ്ടാതിഥിയാകും. ഗാന്ധിചിത്രങ്ങളെ അടിസ്ഥാനമാക്കി സന്ദർശകർ തയാറാക്കുന്ന അടിക്കുറിപ്പുകൾ വിലയിരുത്തി എല്ലാ ദിവസവും ഏറ്റവും മികച്ച അഞ്ച് അടിക്കുറിപ്പിനു സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും.
Tags : NattuVishesham DistrictNews