x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ കെ​എ​ല്‍​ഡി​സി സ​മ​ഗ്ര​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കും: ഉ​ണ്ണി​യാ​ട​ന്‍

വെബ് ഡെസ്ക്
Published: October 1, 2026 06:31 AM IST | Updated: October 1, 2026 06:31 AM IST

കെ​എ​ല്‍​ഡി​സി പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ചു​ന​ട​ന്ന അ​വ​ലോ​ക​നയോ​ഗ​ത്തി​ല്‍ തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ സം​സാ​രി​ക്കു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ കെ​എ​ല്‍​ഡി​സി​യു​ടെ സ​മ​ഗ്ര​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭാ, പൊ​റ​ത്തി​ശേ​രി കൃ​ഷി​ഭ​വ​നു​ക​ളു​ടെ കീ​ഴി​ല്‍​വ​രു​ന്ന പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ചു​ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ള്‍, നോ​ണ്‍ കോ​ള്‍ മേ​ഖ​ല​ക​ളി​ല്‍ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കും.

ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ മോ​ട്ടോ​ര്‍ പ​മ്പ് സെ​റ്റ്, വൈ​ദ്യു​തി, ജ​ല​സേ​ച​ന​ത്തി​നു​ള്ള തോ​ട് നി​ര്‍​മാ​ണം, മോ​ട്ടോ​ര്‍ ഷെ​ഡ് നി​ര്‍​മാ​ണം, കാ​ട​ത്തോ​ട് നി​ര്‍​മാ​ണം, ഫാം ​റോ​ഡ്, റാം​പ്, തോ​ടു​ക​ളു​ടെ വ​ശം​കെ​ട്ടി സം​ര​ക്ഷി​ക്ക​ല്‍, തോ​ടു​ക​ള്‍​ക്ക് കു​റു​കെ ചെ​റി​യ പാ​ല​ങ്ങ​ള്‍, ബ​ണ്ടു​ക​ളു​ടെ ന​വീ​ക​ര​ണം, ബ​ണ്ടു​ക​ള്‍ ബ​ല​പ്പെ​ടു​ത്ത​ല്‍, വൈ​ദ്യു​തി ലൈ​ന്‍ വ​ലി​ക്ക​ല്‍, ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ സ്ഥാ​പി​ക്ക​ല്‍ തു​ട​ങ്ങി കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് ഗു​ണ​പ്ര​ദ​മാ​കു​ന്ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ ചി​ന്ത ധ​ര്‍​മ​രാ​ജ​ന്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.സി. വ​ര്‍​ഗീ​സ്, ടി.​എ. പോ​ള്‍, റോ​ണി പോ​ള്‍ മാ​വേ​ലി, കെ​എ​ല്‍​ഡി​സി അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ജി. ​അ​ഖി​ല്‍​നാ​ഥ്, കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​പി. അ​ഖി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up