x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ട്ട​പ്പാ​ടി രാ​ജീ​വ്ഗാ​ന്ധി കോ​ള​ജ് ഇ​നി "ഡ്ര​ഗ്ഫ്രീ' കാ​മ്പ​സ്

വെബ് ഡെസ്ക്
Published: October 1, 2026 05:54 AM IST | Updated: October 1, 2026 05:54 AM IST

ഡ്ര​ഗ്ഫ്രീ കാ​ന്പ​സ് പ്ര​ഖ്യാ​പ​നം ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് ന​ഞ്ചി​യ​മ്മ നി​ർ​വ​ഹി​ക്കു​ന്നു.

അ​ഗ​ളി: അ​ട്ട​പ്പാ​ടി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​നെ ല​ഹ​രി​ര​ഹി​ത കാ​മ്പ​സ് ആ​യി പ്ര​ഖ്യാ​പി​ച്ചു.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന എ​ക്സൈ​സ്, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, സം​സ്ഥാ​ന വി​മു​ക്തി മി​ഷ​ൻ എ​ന്നീ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി കേ​ര​ള​ത്തി​ലെ കാ​മ്പ​സു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഡ്ര​ഗ് ഫ്രീ ​കാ​മ്പ​സ്.
ജി​ല്ല​യി​ൽ അ​ട്ട​പ്പാ​ടി ആ​ർ​ജി​എം കോ​ള​ജ്, പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജ് എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഡ്ര​ഗ് ഫ്രീ ​കാ​മ്പ​സ് ആ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അ​ട്ട​പ്പാ​ടി ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡ് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് ന​ഞ്ചി​യ​മ്മ ഡ്ര​ഗ് ഫ്രീ ​കാ​മ്പ​സ് പ്ര​ഖ്യാ​പ​നം ന​ട​ത്തി.​അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി​ന ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​ടി. ച​ന്ദ്ര​മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി. പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ടി.​എ​ൻ.​സു​ധീ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ഷ്‌​ഫാ​ക്ക് മു​ഹ​മ്മ​ദ് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ജി​ല്ലാ വി​മു​ക്തി മാ​നേ​ജ​ർ എ​സ്. സ​ജീ​വ് , വാ​ർ​ഡ് മെം​ബ​ർ എ​ൻ. ദി​വ്യ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ജി. മു​ത്തു​ല​ക്ഷ്മി, മ​ണ്ണാ​ർ​ക്കാ​ട് എ​ക്സൈ​സ് സി​ഐ വി. ​അ​നൂ​പ്, കോ​ള​ജ് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​ജാ​ഫ​ർ ഓ​ട​യ്ക്ക​ൽ, ത​ണ്ട​ർ ക്ല​ബ് ക​ൺ​വീ​ന​ർ എ​സ്. സൂ​ര​ജ്,അ​ഗ​ളി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കു​ഞ്ഞാ​ല​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജ​ന​മൈ​ത്രി എ​ക്സൈ​സ് സി​ഐ ബാ​ല​സു​ബ്ര​ഹ്്മ​ണ്യ​ൻ സ്വാ​ഗ​ത​വും എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ര​വി​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up