ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച സമ്മേളനം ഡോ. ജയപ്രകാശ് മുളിയീൽ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ (ഐഎപിഎസ്എം) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന സമ്മേളനം- പ്രിവ് മെഡ് 2.0 എപ്പിഡമോളജിസ്റ്റും വേലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. ജയപ്രകാശ് മുളിയീൽ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ മെഡിക്കൽ കോളജ് മുൻ ഡയറക്ടർ ഡോ. രാജു ആന്റണിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു.
ചടങ്ങിൽ ഐഎപിഎസ്എം സെക്രട്ടറി ജനറൽ ഡോ. മനീഷ് സിംഗ്, കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. ടി.എസ്. അനീഷ്, സ്റ്റേറ്റ് സെക്രട്ടറി ഡോ. മിനു മോഹൻ, ജൂബിലി മിഷൻ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര, പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. ജോ തോമസ്, അസിസ്റ്റന്റ് പ്രഫസർ ഡോ. ജോബിൻസ് ജോസ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews