x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്നേ​ഹ​മൂ​ട്ടി​യ അ​മ്മ​യ്ക്ക് താ​ങ്ങാ​യി സ്കൂ​ളി​ന്‍റെ മാ​തൃ​കാ യാ​ത്ര​യ​യ​പ്പ്

വെബ് ഡെസ്ക്
Published: October 1, 2026 05:40 AM IST | Updated: October 1, 2026 05:40 AM IST

വെ​ള്ളി​നേ​ഴി എ​ൽ​പി സ്കൂ​ൾ പി​ടി​എ സ്വ​രൂ​പി​ച്ച തു​ക പി. ​ക​മ​ല​ത്തി​ന് പ​ത്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ കൈ​മാ​റു​ന്നു.

വെ​ള്ളി​നേ​ഴി: 152 വ​ർ​ഷം പി​ന്നി​ടു​ന്ന വി​ദ്യാ​ല​യ​ത്തി​ൽ 56 വ​ർ​ഷം സ്കൂ​ൾ അ​ടു​ക്ക​ള​യി​ൽ ചി​ര​പ​രി​ചി​ത​യാ​യ പാ​ച​ക​തൊ​ഴി​ലാ​ളി പി. ​ക​മ​ല​ത്തി​ന് വേ​റി​ട്ട​തും മാ​തൃ​കാ​പ​ര​വു​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി വെ​ള്ളി​നേ​ഴി സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ൾ. പാ​ച​ക തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ര​മി​ക്ക​ൽ സാ​ധാ​ര​ണ​ഗ​തി​യി​ൽ ആ​രും അ​റി​യാ​തെ പോ​കു​ക​യാ​ണ് പ​തി​വ്.

എ​ന്നാ​ൽ ക​മ​ല​ത്തി​ന്‍റെ യാ​ത്ര​യ​യ​പ്പ് ഒ​രു നാ​ടി​ന്‍റെ മു​ഴു​വ​ൻ സ്നേ​ഹ​ലാ​ള​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യാ​യി​രു​ന്നു. എ​ല്ലാ മാ​സ​വും പെ​ൻ​ഷ​ൻ​പോ​ലെ 2150 രൂ​പ പ​ലി​ശ ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ സ്ഥി​ര​നി​ക്ഷേ​പം ക​മ​ല​ത്തി​ന്‍റേ​യും പേ​ര​മ​ക്ക​ളു​ടെ​യും പേ​രി​ൽ ന​ൽ​കി മാ​തൃ​ക കാ​ണി​ച്ചി​രി​ക്കു​ക​യാ​ണ് സ്കൂ​ൾ പി​ടി​എ. പൂ​ർ​വാ​ധ്യാ​പ​ക​ർ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ, നി​ല​വി​ലെ അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, നാ​ട്ടു​കാ​ർ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ എ​ന്നി​വ​രു​ടെ​യെ​ല്ലാം സ​ഹ​ക​ര​ണ​ത്തോ​ടെ മൂ​ന്നു​ല​ക്ഷം രൂ​പ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ പേ​രി​ൽ പി​ടി​എ സ്ഥി​ര​നി​ക്ഷേ​പ​മാ​യി ന​ൽ​കി​യ​ത്.

സം​സ്ഥാ​ന​ത്തു​ത​ന്നെ പാ​ച​ക തൊ​ഴി​ലാ​ളി​ക്ക് വി​ര​മി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ആ​ദ്യ​മാ​യി​രി​ക്കു​മെ​ന്നു ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​ൻ പ​ത്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​മാ​രാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ വെ​ള്ളി​നേ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up