ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടനടത്തം ഹുസൂര്‍ ശിരസ്തദാര്‍ പി. ഷാജി ഫ്ലാഗ് ഓഫ് ചെയ്യുന്നു.
പാലക്കാട്: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി കൂട്ടനടത്തവും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിന്‍ സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരന് ആമുഖപ്രസംഗം നടത്തി.
ജില്ലാ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ.എ.ജി. ശ്രീജിത്ത് ദിനാചരണ സന്ദേശം നല്കി. ഹുസൂര്‍ ശിരസ്തദാര്‍ പി. ഷാജി ഹൃദയാരോഗ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിവില്‍ സ്റ്റേഷന് അങ്കണത്തില്‍നിന്ന് ചെറിയ കോട്ടമൈതാനം വരെ സംഘടിപ്പിച്ച കൂട്ടനടത്തം ഹുസൂര്‍ ശിരസ്തദാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. പാലക്കാട് ഗവ. നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ഥികള്‍ ബോധവത്കരണ ഫ്ലാഷ് മോബും ലഘുനാടകവും അവതരിപ്പിച്ചു.
ഗവ. വിക്ടോറിയ കോളജ് സുവോളജി വിഭാഗം, മേഴ്സി കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം, എന്‍എസ്എസ് വോളന്റിയര്‍മാര്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അനൂബ് റസാഖ്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. സയന, ജില്ലാ നഴ്സിംഗ് ഓഫീസര്‍ പി. ഷൈല, ജില്ലാ വിബിഡി കണ്ട്രോള് ഓഫീസര്‍ പി.വി. സാജന്, ടെക്നിക്കല്‍ അസിസ്റ്റന്റ് ഡി.എം. രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
Tags : NattuVishesham DistrictNews