ചെമ്പേരി അൽഫോൻസ ഓഡിറ്റോറിയത്തിൽ ചേർന്ന മുക്തിശ്രീ, മദ്യ ലഹരിവിരുദ്ധ സമിതി ചെമ്പേരി യൂണിറ്റ് സമ്മേളനം ബ്രദർ അനിഷ് ചെറുവള്ളി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു
ചെമ്പേരി: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണ പ്രവർത്തനങ്ങളോടൊപ്പം പഞ്ചായത്ത്തല ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങളുമായി ചേർന്ന് മുന്നോട്ടു പോകാൻ ചെമ്പേരി അൽഫോൻസ ഓഡിറ്റോറിയത്തിൽ ചേർന്ന മുക്തിശ്രീ, മദ്യ ലഹരിവിരുദ്ധ സമിതി ചെമ്പേരി യൂണിറ്റ് സമ്മേളനം തീരുമാനിച്ചു.
ബ്രദർ അനിഷ് ചെറുവള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരേ പ്രവർത്തിക്കാൻ മുക്തിശ്രീ , മദ്യ ലഹരിവിരുദ്ധ സംഘടനകൾ നേതൃത്വം നല്കണമെന്നും ഇതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന അമ്മമാർക്കും കുട്ടികൾക്കും സംഘടന സഹായഹസ്തമാകണമെന്നും അദ്ദേഹം പറഞ്ഞു.
മുക്തിശ്രീ ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ഷെൽസി കാവനാടിയിൽ അധ്യക്ഷത വഹിച്ചു. ജോസ് ചിറ്റേട്ട്, ലിസിയമ്മ ജോസഫ് മേമടത്തിൽ, ജിൻസി സാജു കുഴിമുള്ളിൽ. ആനിമേറ്റർ സിസ്റ്റർ തേജസ് ഡിഎസ്ടി, ജോൺ കാഞ്ഞിരക്കാട്ടുതൊട്ടിയിൽ, എം.ഡി.തോമസ് മുതുകുളത്തിൽ, ജോസഫ് കുളത്തറ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews