x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ട്ടി ഉ​പ​ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്ക് തൊ​ണ്ടി​യി​ൽ തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: October 1, 2026 05:09 AM IST | Updated: October 1, 2026 05:09 AM IST

ഇ​രി​ട്ടി ഉ​പ​ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള തൊ​ണ്ടി​യി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം

തൊ​ണ്ടി​യി​ൽ: ഇ​രി​ട്ടി ഉ​പ​ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്ക് തൊ​ണ്ടി​യി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഷാ​ജി തെ​ക്കെ​മു​റി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​രി​ട്ടി ഉ​പ​ജി​ല്ല എ​ഇ​ഒ ലി​ന്‍റു കു​ര്യ​ൻ കാ​യി​ക​മേ​ള വി​ശ​ദീ​ക​രി​ച്ചു. വോ​ളി​ബോ​ൾ താ​രം ജെ​സ്വി​ൻ മാ​ത്യു കാ​യി​കദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സ​മ്മ ജോ​സ​ഫ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റാ​ണി ടോ​മി, പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ശാ മാ​ത്യു, ക​ണ്ണൂ​ർ എ​സ്എ​സ്കെ ഡി​പി​ഒ ടി.​വി. ഷാ​ജി, സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ റോ​ബി​ൻ ജോ​സ​ഫ്, പ്രി​ൻ​സി​പ്പ​ൽ ഫോ​റം പ്ര​തി​നി​ധി വി.​ബി. രാ​ജ ല​ക്ഷ്മി, എ​ച്ച്എം ഫോ​റം പ്ര​തി​നി​ധി എം.​വി. മാ​ത്യു, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി മാ​ത്യു ജോ​സ​ഫ്, എ​എ​ച്ച്എ​സ്ടി​എ പ്ര​തി​നി​ധി എം.​എം. ബെ​ന്നി, കെ​പി​എ​സ്ടി​എ പ്ര​തി​നി​ധി പി.​ആ​ർ. ശ്രീ​ജി​ത്ത്, കെ​എ​സ്ടി​എ പ്ര​തി​നി​ധി എം. ​ത​നൂ​ജ്, കെ​എ​സ്ടി​യു പ്ര​തി​നി​ധി കെ.​കെ. ഉ​സ്മാ​ൻ, എ​കെ​എ​സ്ടി​യു പ്ര​തി​നി​ധി എം.​വി. ശ്രീ​നാ​ഥ്, എ​ൻ​ടി​യു പ്ര​തി​നി​ധി കെ.​വി. ഷി​നോ​ജ്, കെ​എ​ടി​എ​ഫ് പ്ര​തി​നി​ധി മെ​ഹ​ബൂ​ബ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി കു​മ്പു​ക്ക​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജോ​മി, യു​പി പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ലെ​സ്ലി, യു​പി എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഞ്ജു അ​നീ​ഷ്, പി​എ​സ്എ​ഫ് സെ​ക്ര​ട്ട​റി എം.​സി. കു​ട്ടി​ച്ച​ൻ, സ്കൂ​ൾ ചെ​യ​ർ​പേ​ഴ്സ​ൺ പി. ​അ​ഭി​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up