ശസ്ത്രക്രിയ നടത്തി ആശുപത്രിയിൽ കഴിയുന്ന വിനോദ്
തളിപ്പറമ്പ്: തെരുവുനായ്ക്കൾ കൂട്ടത്തോടെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ മറിഞ്ഞ് ആശുപത്രി ജീവനക്കാരന് പരിക്കേറ്റു. സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റിയംഗവും സഹകരണാശുപത്രി ജീവനക്കാരനുമായ കീഴാറ്റൂരിലെ ടി.വി വിനോദിനാണ് (47) പരിക്കേറ്റത്.
കീഴാറ്റൂർ വായനശാലക്ക് സമീപത്താണ് സംഭവം. പത്രമെടുക്കുന്നതിനായി രാവിലെ സ്കൂട്ടറിൽ വരുന്നതിനിടെ വിനോദിന്റെ മുന്നിലേക്ക് അഞ്ച് തെരുവുനായകൾ ചാടുകയായിരുന്നു. ഇതിലൊരു നായ സ്കൂട്ടറിന്റെ മുൻവശത്തെ വീലിൽ കുടുങ്ങിപ്പോയ തോടെയാണ് സ്കൂട്ടർ മറിഞ്ഞത്.
വീഴ്ചയിൽ അസ്ഥി തകർന്ന് കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വിനോദിനെ തളിപ്പറന്പ് സഹകരണ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
Tags : NattuVishesham DistrictNews