x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​ശേ​രി ജോ​സ്ഗി​രി ആ​ശു​പ​ത്രി​യി​ൽ 80-സ്ലൈ​സ് ഹോ​ൾ ബോ​ഡി സി​ടി സ്കാ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: October 1, 2026 04:26 AM IST | Updated: October 1, 2026 04:26 AM IST

ത​ല​ശേ​രി ജോ​സ്ഗി​രി ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ച 80 സ്ലൈ​സ് ഹോ​ൾ ബോ​ഡി സി​ടി സ്കാ​ൻ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​രാ​യി രാ​ജ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ

ത​ല​ശേ​രി: ത​ല​ശേ​രി ജോ​സ്ഗി​രി ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ച 80 സ്ലൈ​സ് ഹോ​ൾ ബോ​ഡി സി​ടി സ്കാ​ൻ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​രാ​യി രാ​ജ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ത​ല​ശേ​രി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ജോ​സ്ഗി​രി ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ലി​യാ ടോം, ​ജോ​സ്ഗി​രി ആ​ശു​പ​ത്രി​യു​ടെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റും മാ​നേ​ജ​രു​മാ​യ മ​ദ​ർ അ​നി​ല മ​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​ശേ​രി ജു​ഡീ​ഷ്യ​ൽ വി​കാ​രി ഫാ. ​ജോ​സ് വെ​ട്ടി​ക്ക​ൽ. വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി.​എ. ര​മ്യ, സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വേ​ഗ​ത​യേ​റി​യ പ​രി​ശോ​ധ​ന, കൂ​ടു​ത​ൽ സൂ​ക്ഷ്മ​മാ​യ നി​രീ​ക്ഷ​ണം, കൃ​ത്യ​ത​യാ​ർ​ന്ന രോ​ഗ​നി​ർ​ണ​യം എ​ന്നി​വ സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​ണ് പു​തി​യ സി​ടി സ്കാ​ൻ സം​വി​ധാ​നം ല​ക്ഷ്യ​മി​ടു​ന്ന​ത്.
വി​വി​ധ രോ​ഗാ​വ​സ്ഥ​ക​ളു​ടെ കൂ​ടു​ത​ൽ വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ലി​നും ചി​കി​ത്സാ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​നും ഈ ​സം​വി​ധാ​നം സ​ഹാ​യ​ക​ര​മാ​കും. സി ​ടി സ്കാ​ൻ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​രു​ന്ന മൂ​ന്നു മാ​സ​ത്തേ​ക്ക് സി​ടി സ്കാ​ൻ സേ​വ​ന​ങ്ങ​ൾ​ക്ക് 10 ശ​ത​മാ​നം ഇ​ള​വ് ഉ​ണ്ടാ​യി​രി​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up