കല്‍പ്പറ്റ: കലാകാരന്മാരുടെ ജീവിതത്തെ ബാധിക്കുന്ന മൈക്ക് പെര്മിഷന് രാത്രി 10 എന്നുളളത് 12 ആക്കി പുതിക്കി നിശ്ചിക്കണമെന്ന് നാട്ടുകലാകാര കൂട്ടം ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
സീസണുകളില്‍ കിട്ടുന്ന സ്റ്റേജ് പരിപാടികള്‍ കൊണ്ടാണ് നാടന്‍ കലാകാരന്മാരുടെ കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത്. പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട് സ്റ്റേജ് ലൈറ്റ് ആന്‍ഡ് സൗണ്ട് കലാകാരന്മാരും അനുബന്ധ കലാകാരന്മാരും ഇത്തരത്തില്‍ ആണ് ജീവിക്കുന്നത്.
രാത്രി 10 ന് പരിപാടികള്‍ നിര്‍ത്തേണ്ടി വരുന്നതിനാല്‍ പ്രയാസം നേരിടുന്നുണ്ട്.കണ്വന്ഷന് കല്‍പ്പറ്റ എസ്ഡിഎംഎല്‍പി സ്കൂളില്‍ നടന്നു. കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് മാത്യു അധ്യക്ഷത വഹിച്ചു. പത്മശ്രീ ചെറുവയല്‍ രാമന് വിശിഷ്ട അതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍മാരായ വി.സി. രവി, എം.പി. നവാസ് എന്നിവര്‍ പ്രസംഗിച്ചു.
കണ്‍വന്‍ഷനില്‍ നാട്ടു കലാകാര കൂട്ടം സംസ്ഥാന സെക്രട്ടറി ബൈജു തൈവമക്കള്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം പ്രമോദ് തുടിതാളം അംഗങ്ങളുടെ സംശയങ്ങള്‍ ദുരീകരിച്ചു.
സംസ്ഥാന ട്രഷറര്‍ വിജയന് ഗോത്ര മൊഴി കലാകാരന്മാര്ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. പത്മശ്രീ ചെറുവയല്‍ രാമന്, വാസുദേവന്‍ ചീക്കല്ലൂര്‍, മിനി കരിമം, പി.കെ. ബിനു, ഇ.ആര്. രാജേഷ്, രഞ്ജിത്ത്, രജനീഷ്, വി.സി. രവി, രാജേന്ദ്രന്, ഗംഗ ശ്യാം, സുജിത ഉണ്ണികൃഷ്ണന്, കെ. മനോജ്, എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡാനിഷ് മുഹമ്മദ് എന്നിവരെ ആദരിച്ചു. കല്‍പ്പറ്റ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ബിജുജന്‍, ജില്ലാ സെക്രട്ടറി രമേശ് റാം, സംഘാടക സമിതി ചെയര്മാന് മജേഷ് രാമന് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham permission period artistic performances should