തിരുവമ്പാടി: ലോക ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ "ഏകാരോഗ്യം' എന്ന വിഷയത്തിൽ ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിന്ദു ജോൺസൺ, പി.എ. ഫിറോസ്ഖാൻ, വാർഡ് അംഗങ്ങളായ സ്മിത ബാബു, കെ.ഷീന, മറിയാമ്മ വർക്കി, രാഷ്ടീയ പാർട്ടി പ്രതിനിധികളായ ഏബ്രഹാം മാനുവൽ, സുന്ദരൻ പ്രണവം എന്നിവർ പ്രസംഗിച്ചു. കെഎംസിടി നഴ്സിംഗ് കോളജ് വിദ്യാര്‍ഥികൾ, ആരോഗ്യപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ ജന്തുജന്യ രോഗപ്രതിരോധ പ്രതിജ്ഞ ചൊല്ലി.
Tags : nattu vishesham World Animal Disease Day